‘മാതൃത്വമാണ് എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ സമയം’- സമീറ റെഡ്‌ഡി

December 4, 2020

മാതൃത്വത്തെ ആഘോഷമാക്കുന്നവരിൽ ഒരാളാണ് നടി സമീറ റെഡ്ഢി. ലോക്ക് ഡൗൺ സമയത്ത് മക്കളുടെ വിശേഷങ്ങളാണ് സമീറ കൂടുതലും പങ്കുവെച്ചത്. ഇപ്പോഴിതാ, തന്റെ ജീവിതത്തിലെ ഏറ്റവും മികച്ച കാര്യം മാതൃത്വമാണ് എന്ന് പറയുകയാണ് സമീറ റെഡ്ഢി. മകന്റെ വളർച്ചയുടെ രണ്ടു ഘട്ടങ്ങൾ പങ്കുവെച്ചുകൊണ്ടാണ് സമീറയുടെ വാക്കുകൾ.

‘ലഡുവിൽ നിന്നും ഒരു കുഞ്ഞ് മനുഷ്യനിലേക്ക്.. നിങ്ങളുടെ കുട്ടി ഒരു കുഞ്ഞ് ആൺകുട്ടിയായി എങ്ങനെ മാറുന്നുവെന്ന് കാണുന്നത് അവിശ്വസനീയമാണ്..മാതൃത്വമാണ് എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച സമയം’- സമീറയുടെ പറയുന്നു. അതേസമയം,കുടുംബവിശേഷങ്ങളും മാനസിക ആരോഗ്യത്തെകുറിച്ചും, ബോഡി ഷേമിംഗ്, പ്രസവാനന്തര വിഷാദം തുടങ്ങി സ്ത്രീകൾ അറിഞ്ഞിരിക്കേണ്ട ഒട്ടേറെ കാര്യങ്ങളെക്കുറിച്ച് സമീറ ഈ ലോക്ക് ഡൗൺ സമയത്ത് ആരാധകർക്കായി പങ്കുവെച്ചിരുന്നു.

Read More: സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്‌ 5718 പേര്‍ക്ക്

ലോക്ക് ഡൗൺ കാലത്താണ് താരം സമൂഹമാധ്യമങ്ങളിൽ സജീവമായത്. ലോകം വലിയൊരു പ്രതിസന്ധിയിൽ നിൽക്കുമ്പോൾ പോസിറ്റീവായ കാര്യങ്ങൾ പങ്കുവെച്ചതിന് സമീറയ്ക്ക് ഒട്ടേറെ അഭിനന്ദനങ്ങൾ ലഭിച്ചിരുന്നു. ലോക്ക് ഡൗൺ കാലത്ത് പുതിയ കാര്യങ്ങൾ പഠിക്കാൻ സാധിച്ചതിനെക്കുറിച്ച് സമീറ കഴിഞ്ഞ ദിവസം പങ്കുവെച്ചിരുന്നു. 2020 ഒരു കുഴപ്പത്തിന്റെ വർഷമായിട്ടാണ് എല്ലാവരും കാണന്നതെങ്കിലും തിരിച്ചറിയാതെ പോയ ഒട്ടേറെ കഴിവുകൾ കണ്ടെത്താൻ സഹായിച്ച സമയമായിരുന്നു എന്നാണ് സമീറ പങ്കുവയ്ക്കുന്നത്.

Story highlights- sameera reddy about motherhood