അരവിന്ദ് സ്വാമിക്കൊപ്പം കങ്കണ- ‘തലൈവി’യിലെ പുതിയ ചിത്രം ശ്രദ്ധ നേടുന്നു

January 17, 2021

മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ജീവിതകഥ പറയുന്ന ചിത്രമാണ് ‘തലൈവി’. എഎല്‍ വിജയ് ആണ് ചിത്രത്തിന്റെ സംവിധായകന്‍. കങ്കണ റണൗത്ത് ആണ് ചിത്രത്തില്‍ ജയലളിതയായി എത്തുന്നത്. ഇപ്പോഴിതാ, മുൻ തമിഴ്‌നാട് മുഖ്യമന്ത്രിയും സൂപ്പർസ്റ്റാറുമായിരുന്ന എം ജി ആറിന്റെ ജന്മവാർഷികത്തിൽ സിനിമയിൽ നിന്നുള്ള ഒരു ഫോട്ടോ അണിയറപ്രവർത്തകർ പങ്കുവയ്ക്കുകയാണ്.

എം ജി ആറായി അരവിന്ദ് സ്വാമിയാണ് എത്തുന്നത്. അരവിന്ദ് സ്വാമിയും കങ്കണയും ഒന്നിച്ചുള്ള ചിത്രമാണ് ശ്രദ്ധനേടുന്നത്. മുൻപ്, ക്വീൻ എന്ന വെബ് സീരിസിലും എം ജി ആറായി വേഷമിട്ടത് അരവിന്ദ് സ്വാമിയായിരുന്നു. ജയലളിതയുടെ പിറന്നാള്‍ ദിനമായ ഫെബ്രുവരി 24- നാണ് ചിത്രത്തെക്കുറിച്ച് പ്രഖ്യാപനമുണ്ടായത്. ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കായുള്ള കാത്തിരിപ്പിലായിരുന്നു പ്രേക്ഷകര്‍.

Read More: ആക്ഷൻ രംഗങ്ങളുമായി സെന്തിൽ കൃഷ്ണ- ‘ഉടുമ്പ്’ ടീസർ ശ്രദ്ധനേടുന്നു

തമിഴിലും ഹിന്ദിയിലും ചിത്രം പ്രേക്ഷകരിലേക്കെത്തും. വിബ്രി കര്‍മ്മ മീഡിയ എന്നിവയുടെ ബാനറില്‍ വിഷ്ണു വരര്‍ധനും ശൈലേഷ് ആര്‍ സിംഗും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ജി.വി പ്രകാശ് കുമാറാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. നീരവ് ഷായാണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്.

Story highlights- aravind swamy m g r look