‘ബാഹുബലി 2’വിലെ വി എഫ് എക്സ് രംഗങ്ങൾ പിറന്നത് ഇങ്ങനെ- വീഡിയോ

January 23, 2021

ലോക സിനിമാ ചരിത്രത്തിൽ വിസ്മയമായി മാറിയ ചിത്രങ്ങളായിരുന്നു ബാഹുബലി ഒന്നും രണ്ടും ഭാഗങ്ങൾ. അവിശ്വസനീയമായ ഗ്രാഫിക്സ് മികവാണ് ചരിത്രസിനിമയായി എത്തിയ ബാഹുബലിയുടെ പ്രത്യേകത. രാജമൗലി ഒരുക്കിയ ഈ ചിത്രങ്ങൾ ഇന്ത്യൻ സിനിമയ്ക്ക് ലോകശ്രദ്ധ നേടിക്കൊടുത്തു. ഇപ്പോഴിതാ, ‘ബാഹുബലി 2’ലെ വി എഫ് എക്സ് രംഗങ്ങൾ ശ്രദ്ധനേടുകയാണ്.

എങ്ങനെയാണു ബാഹുബലി 2ലെ രംഗങ്ങൾ പിറന്നതെന്നും അതിന് പിന്നിലെ എഡിററിംഗ് വൈദഗ്ധ്യവും വ്യകതമാക്കുന്ന വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. ബാഹുബലിയുടെ ഒന്നാം ഭാഗത്തിന്റെ വി എഫ് എക്സ് രംഗങ്ങൾ പിറന്നതും വീഡിയോയിലൂടെ ചർച്ചയായിരുന്നു. രണ്ടുവർഷങ്ങൾക്ക് മുൻപ് ബാഹുബലി 2ന്റെ പൂർണമായ മേക്കിംഗ് വീഡിയോ അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. അതിൽ ഉൾപ്പെടാത്ത രംഗങ്ങളാണ് പുതിയ വീഡിയോയിൽ ഉള്ളത്.

ലോകമെമ്പാടുമുള്ള സിനിമ പ്രേമികളുടെ ശ്രദ്ധ നേടിയ ചിത്രമായിരുന്നു ബാഹുബലി. ഒന്നാം ഭാഗവും രണ്ടാം ഭാഗവും ഒരുപോലെ ആരാധകർ ഏറ്റെടുത്തു. 

അമേരിക്കൻ ബോക്സോഫീസിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഇന്ത്യൻ ചിത്രമാണ് എസ്എസ് രാജമൗലി സംവിധാനം ചെയ്ത ബാഹുബലി. നോർത്ത് അമേരിക്കയിൽ ആദ്യമായി 100 കോടി രൂപ കടന്ന ചിത്രവും ബാഹുബലിയാണ്. ഇന്ത്യയിലും വിദേശത്തും നിലവിലുള്ള എല്ലാ റെക്കോർഡുകളും തകർത്തുകൊണ്ട് ‘ബാഹുബലി 2: ദി കൺക്ലൂഷൻ’ അമേരിക്കൻ ബോക്‌സോഫീസിൽ മൊത്തം 20 മില്യൺ ഡോളർ കളക്ഷനാണ് നേടിയത്.

Read More:ദേശീയ പുരസ്‌കാര നിർണയത്തിൽ അവസാന റൗണ്ടിൽ മാറ്റുരയ്ക്കാൻ 17 മലയാള ചിത്രങ്ങൾ

ചിത്രത്തിന്റെ ആദ്യ ഭാഗമായ ബാഹുബലി ദ ബിഗിനിങ്ങിനും രണ്ടാം ഭാഗമായ ബാഹുബലി- ദ് കണ്‍ക്ലൂഷന്‍ എന്നതിനും മികച്ച സ്വീകാര്യയാണ് ലഭിച്ചത്. സാങ്കേതിക വിദ്യയുടെ സഹായത്താല്‍ അനശ്വരമായ ബാഹുബലി ഇന്നും ചലച്ചിത്രാസ്വാദകരുടെ ഓര്‍മ്മകളില്‍ മികച്ചുനിൽക്കുകയാണ്.

Story highlights- bahubali 2 vfx