‘വാത്തി കമിംഗ്..’- ‘മാസ്റ്ററി’ലെ വിജയ്‌യുടെ ഇൻട്രോ ഗാനം എത്തി

January 27, 2021

വിജയ് നായകനായ മാസ്റ്ററിലെ വീഡിയോ ഗാനം പുറത്തുവിട്ട് അണിയറപ്രവർത്തകർ. അനിരുദ്ധ് രവിചന്ദർ സംഗീത സംവിധാനം ചെയ്ത ഗാനങ്ങളെല്ലാം മുൻപ് തന്നെ ഹിറ്റായി മാറിയിരുന്നു. ‘വാത്തി കമിംഗ്’ എന്ന ട്രാക്കിന്‍റെ വീഡിയോയാണ് അണിയറക്കാര്‍ പുറത്തുവിട്ടിരിക്കുന്നത്. മാസ്റ്ററിലെ വിജയ്‌യുടെ ഇൻട്രോ സോങ്ങാണ് ഇത്.

രുവർഷം മുൻപ് ചിത്രീകരണം പൂർത്തിയാക്കിയ ‘മാസ്റ്റർ’ അണിയറപ്രവർത്തകർ തിയേറ്ററുകൾ തുറക്കുന്നതിനായി കാത്തിരിക്കുകയായിരുന്നു. പൊങ്കൽ റിലീസായി ചിത്രമെത്തിയപ്പോൾ കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയത് പൃഥ്വിരാജ് പ്രൊഡക്ഷൻസും നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും ചേർന്നാണ്. ഇളയദളപതി വിജയ്ക്കൊപ്പം വിജയ് സേതുപതിയും എത്തുന്ന ചിത്രമാണ് മാസ്റ്റർ. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്.

ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ‘മാസ്റ്റർ’ റിലീസ് ലോക്ക്ഡൗൺ കാരണം വൈകുകയായിരുന്നു. പല ചിത്രങ്ങളും ഒടിടി റിലീസ് ചെയ്തിരുന്നെങ്കിലും മാസ്റ്റർ തിയേറ്ററുകളിൽ മാത്രം റിലീസ് ചെയ്യാൻ നിർമ്മാതാക്കൾ തീരുമാനിക്കുകയായിരുന്നു.

Read More: പ്രധാന കഥാപാത്രമായി ഭാവന; ശ്രദ്ധനേടി ഇൻസ്‌പെക്ടർ വിക്രം ട്രെയ്‌ലർ

വിജയ്‌യുടെ കരിയറിലെ ഏറ്റവും വലിയ റിലീസാണ് ‘മാസ്റ്റർ’. ഒരേസമയം നിരവധി ഭാഷകളിൽ റിലീസ് ചെയ്യുന്ന വിജയ്‌യുടെ ആദ്യ ചിത്രം കൂടിയാണിത്. ഹിന്ദി, കന്നഡ, മലയാളം, തെലുങ്ക് ഭാഷകളിൽ ‘മാസ്റ്റർ’ ഡബ്ബ് ചെയ്തിട്ടുണ്ട്. 

Story highlights- master intro song