ഫോണിന്റെ സുരക്ഷയ്ക്ക് അതിശയിപ്പിക്കുന്ന ഓഫറുമായി മൈ ജിയുടെ പ്രൊട്ടക്ഷൻ പ്ലാൻ

ഓരോ വ്യക്തിയുടെയും ദൈനംദിന ജീവിതത്തിൽ ഫോണിനോളം പ്രാധാന്യമുള്ള മറ്റൊരു ഉപകാരണവുമില്ല. വിളിക്കുക എന്ന അടിസ്ഥാന ആവശ്യത്തിലുപരി എല്ലാ വിവരങ്ങളും സൂക്ഷിക്കുന്ന, എപ്പോഴും ആവശ്യമുള്ള ഒന്നായി ഫോൺ മാറി. അതുകൊണ്ട് തന്നെ ഫോണിന്റെ സ്ക്രീൻ പൊട്ടിയാലോ കളവ് പോയാലോ എന്തുചെയ്യുമെന്ന ആശങ്ക എല്ലാവര്ക്കും ഉണ്ടാകും. എന്നാൽ, ഇനി ആ പേടി മാറ്റിവയ്ക്കാം.

മൈ ജി ഷോറൂമിൽ നിന്നും വാങ്ങിയ ഫോണുകൾക്ക് അതിശയകരമായ ഒരു ഓഫറാണ് ഉള്ളത്. മൈ ജിയിൽ നിന്നും വാങ്ങിയതാണെങ്കിൽ അവ തികച്ചും സൗജന്യമായി മാറി കിട്ടും. മൈ ജി യുടെ പ്രൊട്ടക്ഷൻ പ്ലാനിലൂടെയാണ് ഈ അവസരം ലഭിക്കുന്നത്. ഇതിലൂടെ കസ്റ്റമറിന്‌ ലഭിക്കുന്നു സ്വന്തം ഫോണിന് ഏറ്റവും മികച്ച സുരക്ഷ. ഒപ്പം മൈ ജി യുടെ വിശ്വാസ്യതയും. ജനുവരി 31 വരെയാണു ഈ ഓഫറുകൾ ലഭ്യമാകുക. ഈ കാലാവധിയ്ക്കുള്ളിൽ ഫോണുകൾ വാങ്ങുന്നവർക്ക് മാത്രമാണ് പ്രൊട്ടക്ഷൻ പ്ലാൻ ഓഫർ പ്രയോജനപ്പെടുത്താൻ കഴിയുക.

ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഡിജിറ്റൽ ഷോറൂം ശൃംഖലയാണ് മൈ ജിയുടേത്. ആകർഷകമായ ന്യൂയെർ സെലിബ്രേഷൻ ഓഫറുകളാണ് മൈ ജി യിൽ ഒരുക്കിയിട്ടുള്ളത്. മികച്ച ഓഫറുകളോടെ അക്‌സെസ്സറീസുകളും വൈവിധ്യമാർന്ന മൾട്ടി മീഡിയ പ്രോഡക്റ്റുകളും സ്വന്തമാക്കാവുന്നതാണ്. പ്രൊട്ടക്ഷൻ പ്ലാനിങ്ങിനു പുറമെ മൈ ജി എക്സ്പ്രസ്സ് ഹോം ഡെലിവറി സൗകര്യവും ഒരുക്കിയിരിക്കുന്നു. കേരളത്തിലെ 82 ഷോറൂമുകളിലും ഈ ഓഫർ ലഭ്യമാണ്. www.myg എന്ന വെബ് സൈറ്റിൽ നിന്നും പ്രൊഡക്ടുകൾ ഷോപ്പ് ചെയ്യാവുന്നതാണ്.

Story highlights- My G Protection Plan