ചിത്രീകരണം പുരോഗമിച്ച് ‘ആര്‍ആര്‍ആര്‍’-ക്ലൈമാക്സിനെ കുറിച്ച് പങ്കുവെച്ച് രാജമൗലി

ബാഹുബലിക്ക് ശേഷം സംവിധായകന്‍ രാജമൗലി ഒരുക്കുന്ന ‘ആര്‍ആര്‍ആര്‍’ വളരെയധികം പ്രതീക്ഷയാണ് പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്. 400 കോടി ബഡ്ജറ്റില്‍ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രംകൂടിയാണ് ആര്‍ആര്‍ആര്‍. ചിത്രീകരണം പുരോഗമിക്കുന്ന സിനിമയിൽ തെലുങ്കിലെയും ബോളിവുഡിലെയും പ്രമുഖ താരങ്ങളാണ് അണിനിരക്കുന്നത്.

ജുനിയര്‍ എന്‍ടിആര്‍, രാംചരണ്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. ആലിയ ഭട്ടും ചിത്രത്തില്‍ പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. ആലിയ ആദ്യമായാണ് ഒരു ദക്ഷിണേന്ത്യന്‍ ചിത്രത്തില്‍ അഭിനയിക്കുന്നത്. രാംചരണിന്റെ നായികയായിട്ടായിരിക്കും ആലിയ ഭട്ട് ചിത്രത്തിലെത്തുക. ഇപ്പോഴിതാ സിനിമയുടെ ക്ലൈമാക്സ് ചിത്രീകരണത്തെ കുറിച്ചുള്ള വിവരങ്ങൾ ട്വീറ്റ് ചെയ്തിരിക്കുകയാണ് രാജമൗലി.

ചിത്രത്തിലെ കഥാപാത്രങ്ങളായ രാമരാജുവും ഭീമും കൈകോര്‍ത്ത് നിൽക്കുന്ന ചിത്രമാണ് രാജമൗലി പങ്കുവെച്ചിരിക്കുന്നത്. തങ്ങൾ ആഗ്രഹിച്ചത് നേടാനും രാമരാജുവും ഭീമും ഒന്നിക്കുകയാണെന്നാണ് എന്നാണ് രാജമൗലി ചിത്രത്തോടൊപ്പം കുറിച്ചിരിക്കുന്നത്. ബോളിവുഡ് താരം അജയ് ദേവ്ഗണും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

Read More: കോട്ടകളും പുരാതന നിർമിതികളും നിറഞ്ഞ പതിനാലാം നൂറ്റാണ്ടിലേക്ക് യാത്രപോകാം; ലോകത്തിലെ ഏറ്റവും മനോഹരമായ ഗ്രാമം

പ്രധാനമായും രണ്ട് സ്വാതന്ത്ര്യസമര പോരാളികളുടെ കഥയാണ് ചിത്രം പറയുന്നത്. 1920 കളിലെ അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നിവരുടെ ജീവിതകഥയാണ് ആര്‍ആര്‍ആര്‍ എന്ന ചിത്രത്തിന്റെ പ്രമേയം. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുമ്പ് തെലുങ്കാനയിലെ ആദിവാസി പോരാട്ടങ്ങള്‍ക്ക് നേതൃത്വം കൊടുത്തവരാണ് അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നിവര്‍. ഇവരുടെ കഥ വെള്ളിത്തിരയിലെത്തുമ്പോള്‍ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്.

Story highlights- RRR Movie climax