പാട്ടിനൊപ്പം സംഗീത സംവിധാനത്തിലും കയ്യൊപ്പ് പതിപ്പിച്ച് ഹൃതിക്ക്- വീഡിയോ

January 20, 2021

ഗാനരംഗത്ത് മികവ് പുലർത്തുന്ന പ്രതിഭാധനരായ കുട്ടികൾക്കായി ഫ്‌ളവേഴ്‌സ് ടി വി ഒരുക്കിയ റിയാലിറ്റി ഷോയാണ് ടോപ് സിംഗർ. ഒന്നാം സീസണിലും രണ്ടാം സീസണിലും മികച്ച പ്രതികരണം നേടുന്ന ടോപ് സിംഗർ വേദിയിൽ പാട്ടുമാത്രമായി മാറ്റുരയ്ക്കാൻ എത്തുന്ന മത്സരാർത്ഥികൾ ചുരുക്കമാണ്. കാരണം, അത്രയധികം കഴിവുകൾ വിവിധ മേഖലകളിൽ പ്രകടിപ്പിക്കുന്ന അതുല്യ കലാകാരന്മാരാണ് ഓരോ കുട്ടികളും. ടോപ് സിംഗർ രണ്ടാം സീസണിൽ പാട്ടും നൃത്തവുമൊക്കെയായി സജീവമാകുന്ന കുട്ടികളിൽ നിന്നും ഭാവിയിലെ ഒരു സംഗീത സംവിധായകൻ വേദിയിൽ പിറന്നിരിക്കുകയാണ്.

ഓരോ റൗണ്ടിലും മികച്ച പ്രകടനവും കൂടുതൽ മികവും പുലർത്തി മുന്നേറുന്ന ഗായകനാണ് ഹൃതിക്ക്. ചെന്നൈയിൽ നിന്നും പാട്ടുവേദിയിലേക്ക് എത്തിയ ഹൃതിക്ക് വിനയപൂർവ്വമുള്ള പെരുമാറ്റത്തിലൂടെയും പ്രേക്ഷകരുടെ ഇഷ്ടം നേടിയിരുന്നു. ഇപ്പോഴിതാ, സ്വന്തമായി ഈണം നൽകിയ ഗാനം വേദിയിൽ ആലപിക്കുകയാണ് ഹൃതിക്ക്. പുലർച്ചെ രണ്ടുമണിക്ക് മനസിൽ വന്ന ഈണം അമ്മയുടെ വരികളിലേക്ക് പകരുകയായിരുന്നു ഹൃതിക്ക്.

Read More: കോട്ടകളും പുരാതന നിർമിതികളും നിറഞ്ഞ പതിനാലാം നൂറ്റാണ്ടിലേക്ക് യാത്രപോകാം; ലോകത്തിലെ ഏറ്റവും മനോഹരമായ ഗ്രാമം

ജഡ്ജസിന് മുന്നിൽ റെക്കോർഡ് ചെയ്ത ഗാനമാണ് ഹൃതിക്ക് അവതരിപ്പിച്ചത്. അതുകൊണ്ടു തന്നെ ഈ ഗാനം പാട്ടുവേദിയിലെ ഏതെങ്കിലും ഒരു വിശേഷ ദിവസത്തിൽ ഹൃതിക്ക് ആലപിക്കുമ്പോൾ കീബോർഡ് വായിച്ചു തരാമെന്ന് ദീപക് ദേവ് വാഗ്ദാനവും നൽകിയിട്ടുണ്ട്. അതേസമയം, ഇനി രാത്രിയിൽ ഒന്നും ഉറക്കമിളച്ചിരിക്കരുതെന്നും ഭാവിയിൽ തനിക്ക് വെല്ലുവിളിയാകുമല്ലോ എന്നും ദീപക് ദേവ് രസകരമായി പറയുന്നുണ്ട്. ഹൃതിക്കിന്റെ ഗാനം കേൾക്കാം.

Story highlights- top singer hrithik turns music composer