കണ്ണുചിമ്മാതെ കണ്ടിരുന്നുപോകും ഈ അപൂർവ്വ സഹോദരങ്ങളുടെ മെയ്‌വഴക്കമാർന്ന പ്രകടനം- വീഡിയോ

കോമഡി ഉത്സവം ചാപ്റ്റർ 2ന് പ്രേക്ഷകർ നൽകിയ സ്വീകരണം ചെറുതല്ല. ഫ്‌ളവേഴ്‌സ് ടി വിയിലെ ഏറ്റവും ജനപ്രിയമായ പരിപാടികളിൽ ഒന്നായി മാറിയ കോമഡി ഉത്സവത്തിന്റെ രണ്ടാം വരവും നിറപ്പകിട്ടാർന്നതാണ്. വൈവിധ്യമാർന്ന കലകൾക്കും വേറിട്ട കലാകാരന്മാർക്കും വേദിയാകുന്ന കോമഡി ഉത്സവ വേദിയിൽ കണ്ണഞ്ചിപ്പിക്കുന്ന പ്രകടനവുമായി അമ്പരപ്പിക്കുകയാണ് രാജസ്ഥാൻ സ്വദേശികളായ സഹോദരങ്ങൾ.

അമേരിക്കാസ് ഗോട്ട് ടാലന്റ്, ഡാൻസ് പ്ലസ് സീസൺ 5, തുടങ്ങിയ ഒട്ടേറെ ഷോകളിലൂടെ ഇന്ത്യ ഒട്ടാകെ ശ്രദ്ധേയരായ നർത്തകരാണ് സഹോദരങ്ങളായ ഷക്കീർഖാനും റെഹാനും. ഏറെക്കാലത്തെ കഠിന പരിശ്രമങ്ങൾക്ക് ഒടുവിലാണ് ഇരുവരും അസാമാന്യ മെയ്‌വഴക്കമുള്ള നർത്തകരായി മാറിയത്. കോമഡി ഉത്സവ വേദിയിലും അവർ വിസ്മയം വിരിയിക്കുകയാണ്.

രാജസ്ഥാനിൽ നിന്നുമെത്തിയ ഈ സഹോദരങ്ങൾക്ക് കുടുംബത്തിന്റെ പിന്തുണയില്ല. അവരുടെ സമുദായത്തിൽ നൃത്തം അനുവദനീയമല്ല. അതുകൊണ്ട് തന്നെ സ്വന്തം നിലയിലാണ് ഈ സഹോദരങ്ങൾ ഇത്രയധികം വേദികൾ കീഴടക്കിയത്. തുടക്കത്തിൽ ഷക്കീർഖാൻ മാത്രമായിരുന്നു നൃത്തം ചെയ്തിരുന്നത്. ഒരു ഗുരുവില്ലാതെ, ഒരു മാസ്റ്ററിന്റെ കീഴിൽ പഠിക്കാതെയാണ് ഷക്കീർഖാൻ നൃത്തം അഭ്യസിച്ചത്.

Read More: പല്ലുവേദനയ്ക്ക് വീട്ടിൽത്തന്നെ പരിഹാരം കാണാം

ചേട്ടൻ നൃത്തം ചെയ്യുന്നത് കണ്ടുവളർന്ന സഹോദരൻ മൂന്നാം വയസുമുതൽ അനുകരിച്ച് തുടങ്ങി. അതോടെ സഹോദരനെയും നൃത്തവേദിയിലേക്ക് അഭ്യാസം നൽകി കൂടെ കൂട്ടുകയായിരുന്നു ഷക്കീർഖാൻ. അതേസമയം, ഇരുവരും അമേരിക്കാസ് ഗോട്ട് ടാലന്റ്റ് ഷോയിൽ രണ്ടാം റൗണ്ടിലേക്കും പ്രവേശനം ലഭിച്ച സന്തോഷത്തിലാണ്.

Story highlights- comedy ulsavam chapter 2 viral video

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.