ജോർജുകുട്ടിയെ കുടുക്കാൻ മമ്മൂട്ടി- ശ്രദ്ധനേടി ക്രോസ്സ് ഓവർ ട്രെയ്‌ലർ

സമൂഹമാധ്യമങ്ങളുടെ വളർച്ച ഏറ്റവുമധികം ബാധിച്ചത് സിനിമാലോകത്താണ്. മുൻപ്, പത്രങ്ങളിലും ടെലിവിഷനിലും മാത്രമായിരുന്നു സിനിമാ പരസ്യങ്ങൾ എങ്കിൽ സമൂഹമാധ്യമങ്ങളുടെ കടന്നുവരവോടെ സിനിമാ പ്രൊമോഷനുകളുടെ മുഖം മാറി. ഒരു സിനിമ റിലീസ് ആയിക്കഴിഞ്ഞാൽ പിന്നീട്‍ പ്രേക്ഷകർക്ക് കാണാൻ സാധിക്കുന്നത് സംവിധായകൻ പോലും ചിന്തിക്കാത്ത ആശയങ്ങളും, ചർച്ചകളും, ബ്രില്യൻസുകളുമാണ്. ഇപ്പോഴിതാ, ദൃശ്യം 2 റിലീസിനെ തുടർന്നുണ്ടായ ചർച്ചകളാണ് സമൂഹമാധ്യമങ്ങളിൽ സജീവമാകുന്നത്.

ദൃശ്യം 3 ഇറങ്ങിയാൽ അതിൽ മമ്മൂട്ടി അന്വേഷണ ഉദ്യോഗസ്ഥനായെത്തുന്ന തരത്തിൽ ഒരു ഫാൻമെയ്‌ഡ്‌ ട്രെയ്‌ലർ ശ്രദ്ധനേടുകയാണ്. ദൃശ്യം 2ലെ ജോർജുകുട്ടിയുടെ രംഗങ്ങളും അബ്രഹാമിന്റെ സന്തതികളിലെ മമ്മൂട്ടി കഥാപാത്രമായ ഡെറിക് അബ്രാഹാമുമാണ് ഫാൻമെയ്ഡ് ട്രെയിലറിൽ ഉള്ളത്. രണ്ടു ചിത്രങ്ങളിലെയും രംഗങ്ങൾ കൂട്ടിച്ചേർത്ത് ക്രോസ്സ് ഓവർ ട്രെയ്‌ലർ തയ്യാറാക്കിയിരിക്കുന്നത് എപിടി ക്രിയേഷന്‍സ് 2.0 ആണ്.

Read More: പിഷാരടിക്ക് കഥ പറഞ്ഞുകൊടുത്ത് മുകേഷ്- ‘സുനാമി’യുടെ രസകരമായ ടീസർ

ആമസോൺ പ്രൈമിലൂടെയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തിയത്. മലയാള സിനിമയിൽ വഴിത്തിരിവായ ദൃശ്യത്തിന് രണ്ടാം ഭാഗം എത്തുന്നുവെന്ന വാർത്ത തന്നെ ആവേശത്തോടെയാണ് പ്രേക്ഷകർ ഏറ്റെടുത്തത്. മോഹന്‍ലാലിനൊപ്പം മീന, ആശാ ശരത്, അന്‍സിബ, എസ്തേര്‍, സിദ്ദിഖ്, മുരളി ഗോപി, സായ്കുമാര്‍ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്. അതേസമയം, ജീത്തു ജോസഫ് സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായകനായെത്തിയ ദൃശ്യം 2013-ലാണ് പ്രദര്‍ശനത്തിനെത്തിയത്. ചിത്രത്തിന് രണ്ടാം ഭാഗം ഉണ്ടാകുന്നു എന്ന പ്രഖ്യാപനവും പ്രേക്ഷകര്‍ ഇരു കൈയും നീട്ടി സ്വീകരിച്ചു.

Story highlights- drishyam 3 cross over trailer