പതിനെട്ടു വർഷം നീണ്ട പിണക്കത്തിന് തിരശീലയിട്ട് ‘ഇങ്ങനെ ഒരു ഭാര്യയും ഭർത്താവും’ വേദി- ഹൃദ്യമായ വീഡിയോ

February 10, 2021

ജനപ്രിയ പരിപാടികളിലൂടെ പ്രേക്ഷകരുടെ പ്രിയ ചാനലായി മാറിയ ഫ്ളവേഴ്സ് ടി വിയിൽ അടുത്തിടെ സംപ്രേഷണം ആരംഭിച്ച റിയാലിറ്റി ഷോയാണ് ഇങ്ങനെ ഒരു ഭാര്യയും ഭർത്താവും. സ്നേഹവും പിണക്കവും വാശിയും കണ്ണീരുമെല്ലാം ഒത്തുചേർന്ന വേദിയിൽ ഓരോ എപ്പിസോഡിലും വ്യത്യസ്തമായ ഒട്ടേറെ നിമിഷങ്ങൾ പിറക്കാറുണ്ട്. ഇപ്പോഴിതാ, മനോഹരമായൊരു സൗഹൃദ നിമിഷത്തിന് സാക്ഷ്യം വഹിക്കുകയാണ് ഇങ്ങനെ ഒരു ഭാര്യയും ഭർത്താവും വേദി.

മത്സരാർത്ഥികളായ കിഷോറിന്റെയും സോണികയുടെയും ഒരു സുഹൃത്താണ് അപ്രതീക്ഷിതമായി വേദിയിലേക്ക് എത്തിയത്. കുടുംബ സമേതമാണ് ഡോക്ടർ സൂര്യ നാരായണൻ കിഷോറിനെ കാണാൻ എത്തിയത്. വേദിയാകെ അമ്പരന്നെങ്കിലും ഏറ്റവും സർപ്രൈസ് ആയത് കിഷോറിനായിരുന്നു. കാരണം, അപ്രതീക്ഷിതമായിരുന്നു സൂര്യനാരായണന്റെ വരവ്.

Read More: ആസ്വാദക മനസ്സുകളിലേയ്ക്ക് ആര്‍ദ്രമായി പെയ്തിറങ്ങി ദൃശ്യം 2-ലെ ഗാനം

സോണികയാണ് ഇവരെ സർപ്രൈസായി വേദിയിൽക്ക് എത്തിച്ചത്. പതിനെട്ടു വർഷത്തിന് ശേഷം, അത്രയും കാലം നീണ്ടു നിന്ന ഒരു പിണക്കത്തിന് കൂടിയാണ് തിരശീല വീണത്. ഒരു കോളേജ് കാല വഴക്കും ഇരുട്ടടിയും സൃഷ്ടിച്ച പിണക്കമാണ് കിഷോറും സൂര്യനാരായണനും ഊഷ്മളമായ മാപ്പ് പറച്ചിലിലൂടെയും ആലിംഗനത്തിലൂടെയും അവസാനിപ്പിച്ചത്.

Story highlights- ingane oru bharyayum bharthavum special video