നായകനായി മമ്മൂട്ടി; സ്വപ്ന സാക്ഷാത്കാര നിറവിൽ മുരളി ഗോപിയും വിജയ് ബാബുവും

February 9, 2021

മമ്മൂട്ടിയെ നായകനാക്കി മുരളി ഗോപിയുടെ രചനയിൽ നവാഗത സംവിധായകനായ ഷിബു ബഷീർ ഒരുക്കുന്ന ചിത്രം നിർമിക്കാൻ വിജയ് ബാബു. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്. മമ്മൂട്ടിക്കൊപ്പമുള്ള ചിത്രത്തിനൊപ്പമാണ് വിജയ് ബാബുവും മുരളി ഗോപിയും ചിത്രം പ്രഖ്യാപിച്ചത്. ഫ്രൈഡേ ഫിലിം ഹൗസ് ഒരുക്കുന്ന ഏറ്റവും വലിയ പ്രൊജക്‌ടാണ്‌ മമ്മൂട്ടി ചിത്രം എന്നാണ് സൂചന. സ്വപ്ന പദ്ധതി എന്നാണ് വിജയ് ബാബുവും മുരളി ഗോപിയും ഈ സിനിമയെ വിശേഷിപ്പിക്കുന്നത്.

അതേസമയം, ഇന്ദ്രന്‍സ് കേന്ദ്രകഥാപാത്രമായി ‘ഹോം’, ‘വാലാട്ടി’ എന്നീ ചിത്രങ്ങളാണ് ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ ഇറങ്ങാനിരിക്കുന്നത്. രതീഷ് അമ്പാട്ട് മുരളി ഗോപിയുടെ രചനയില്‍ സംവിധാനം ചെയ്യുന്ന തീര്‍പ്പ് എന്ന പൃഥ്വിരാജ് ചിത്രത്തിന്റെ സഹനിര്‍മ്മാതാവുണ് വിജയ് ബാബു. രതീഷ് അമ്പാട്ട് കമ്മാരസംഭവത്തിന് ശേഷം സംവിധാനം ചെയ്യുന്ന ചിത്രവുമാണിത്. എമ്പുരാന് ശേഷമായിരിക്കും മുരളി ഗോപിയുടെ തിരക്കഥയിലുള്ള മമ്മൂട്ടി ചിത്രം ആരംഭിക്കുക.

Read More: ഉപയോഗശൂന്യമായില്ല; അത്ഭുതപ്പെടുത്തുന്ന മാറ്റങ്ങളോടെ പഴയ സ്കൂൾ ബസ്, ഇത് മാതൃകാപരമായ മാറ്റം

ദി പ്രീസ്റ്റ് എന്ന ചിത്രമാണ് മമ്മൂട്ടി നായകനായി റിലീസിന് ഒരുങ്ങുന്നത്. മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ദി പ്രീസ്റ്റ്. മാർച്ച് നാലിനാണ് ചിത്രം തിയേറ്ററുകളിലേക്ക് എത്തുന്നത്. നവാഗതനായ ജോഫിൻ ടി ചാക്കോയാണ് ‘ദി പ്രീസ്റ്റ്’ സംവിധാനം ചെയ്യുന്നത്. ആന്റോ ജോസഫ് ഫിലിം കമ്പനി, ആർ‌ഡി ഇല്ല്യൂമിനേഷൻസ് എന്നിവയുടെ ബാനറിൽ ആന്റോ ജോസഫ്, ഉണ്ണികൃഷ്ണൻ ബി, വി എൻ ബാബു എന്നിവരാണ് ചിത്രം നിർമിക്കുന്നത്.

Story highlights- mammootty’s next with murali gopy and vijay babu