‘എവിടെ എന്റെ കൊച്ചും, കാശും?’; മീനൂട്ടിയെ കുഴപ്പിച്ച് മണിയൻപിള്ള രാജു- രസകരമായ വീഡിയോ

February 1, 2021

രസകരമായ ഒട്ടേറെ നിമിഷങ്ങൾക്ക് സാക്ഷ്യം വഹിച്ചാണ് ടോപ് സിംഗർ സീസൺ 2 ഓരോ എപ്പിസോഡും അവിസ്മരണീയമാക്കുന്നത്. പാട്ടുവേദിയിൽ കുട്ടികൾക്ക് ഊർജം പകർന്ന് എത്തുന്ന അതിഥികളും എപ്പിസോഡുകൾ കൂടുതൽ മനോഹരമാക്കാറുണ്ട്. നർത്ഥന ഭാവങ്ങളുമായി പാട്ടുവേദിയിൽ നിറഞ്ഞു നിന്ന ആശ ശരത്തിന് ശേഷം, ചിരി വിശേഷങ്ങളുമായി നടൻ മണിയൻപിള്ള രാജുവാണ് എത്തിയിരിക്കുന്നത്.

കുട്ടികളോട് കുസൃതി പറഞ്ഞും രസകരമായ ഓർമ്മ കഥകൾ പറഞ്ഞും ടോപ് സിംഗർ വേദിയിൽ ചിരി നിറയ്ക്കുകയാണ് മണിയൻപിള്ള രാജു. ഒന്നിച്ച് സിനിമയിൽ പ്രവർത്തിച്ച ഒട്ടേറെ ഓർമ്മകൾ എം ജി ശ്രീകുമാറും പങ്കുവെച്ചിരുന്നു. പാട്ടുവേദിയിലേക്ക് വളരെ നാടകീയമായൊരു എൻട്രിയായിരുന്നു മണിയൻപിള്ള രാജുവിന്റേത്.

‘എവിടെടി എന്റെ കൊച്ചും, കാശും?’ എന്ന് ചോദിച്ചുകൊണ്ട് വേദിയിലേക്ക് ഓടി എത്തിയ മണിയൻപിള്ള രാജു സിനിമയിൽ കാഴ്ചവയ്ക്കുന്ന അതേ നർമ്മ മുഹൂർത്തങ്ങൾ പാട്ടുവേദിയിലും പകർന്നു. മണിയൻപിള്ള രാജുവിനൊപ്പം അഭിനയ വൈഭവം പങ്കുവെച്ച് മീനാക്ഷിയും ചേർന്നതോടെ വേദി കൂടുതൽ രസകരമായി.

Read More: ‘ദി പ്രീസ്റ്റ്’ റിലീസ് തീയതി പ്രഖ്യാപിച്ചു- മാർച്ച് നാലിന് തിയേറ്ററുകളിൽ

കുട്ടികളുടെ പാട്ടുകൾക്ക് ഒപ്പം അവരുടെ മറ്റു കഴിവുകളും പ്രകടിപ്പിക്കാൻ പാട്ടുവേദി അവസരം ഒരുക്കാറുണ്ട്. മാത്രമല്ല, ടോപ് സിംഗർ ഒന്നാം സീസണിലെ മത്സരാർത്ഥികൾ എല്ലാ എപ്പിസോഡിലും പുതിയ ഗായകർക്ക് പിന്തുണയുമായി എത്താറുണ്ട്. സ്പെഷ്യൽ എപ്പിസോഡുകളിൽ കുട്ടികൾ അവരുടെ വൈവിധ്യമാർന്ന കഴിവുകൾ പ്രകടിപ്പിക്കുമ്പോൾ പ്രേക്ഷകർ മികച്ച പിന്തുണയാണ് നൽകുന്നത്.

Story highlights- maniyanpillai raju top singer special episode