വീണ്ടും തമിഴിൽ തിളങ്ങാൻ അപർണ, ഒപ്പം ലിജോമോളും; ‘തീതും നണ്ട്രും’ ട്രെയ്‌ലർ

February 24, 2021

സൂരറൈ പോട്ര് എന്ന ചിത്രത്തിലൂടെ തമിഴകത്ത് സ്വീകാര്യത നേടിയ അപർണ ബാലമുരളി നായികയാകുന്ന ചിത്രമാണ് ‘തീതും നണ്ട്രും’. 2018ൽ റിലീസ് ചെയ്യേണ്ടിയിരുന്ന ചിത്രം പ്രതിസന്ധികളെ തുടർന്ന് നീളുകയായിരുന്നു. ഇപ്പോഴിതാ, ചിത്രത്തിന്റെ ട്രെയ്‌ലർ എത്തി. നടി ലിജോമോളും പ്രധാന വേഷത്തിൽ എത്തുന്ന ചിത്രമാണ് ‘തീതും നണ്ട്രും’.

മഹേഷിന്റെ പ്രതികാരത്തിന് ശേഷം അപർണ്ണയും ലിജോമോളും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. റസൂ രഞ്ജിത്താണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആക്‌ഷൻ ഡ്രാമ ഗണത്തിൽപെടുന്ന ത്രില്ലറിൽ സംവിധായകൻ റസു തന്നെയാണ് നായകകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.ഈസൻ, ഇൻപ, സന്ദീപ്, കരുണാകരൻ എന്നിവരാണ് മറ്റ് അഭിനേതാക്കൾ, സംഗീതം സി. സത്യ നിർവഹിക്കുന്നു.

അതേസമയം, എട്ടു തോട്ടകൾ എന്ന ചിത്രത്തിന് ശേഷം അപർണ വേഷമിട്ട സിനിമയായിരുന്നു ‘തീതും നണ്ട്രും’. ലിജോമോളുടെ ആദ്യ തമിഴ് ചിത്രം ഇത്. അതേസമയം, അപർണ ബാലമുരളി തമിഴകത്ത് പ്രിയങ്കരിയായി മാറിയത് സൂരറൈ പോട്രിലൂടെയാണ്.  മധുര തമിഴിൽ വളരെ അനായാസം അഭിനയിച്ച അപർണയുടെ ബൊമ്മി എന്ന കഥാപാത്രം വളരെയധികം നിരൂപക പ്രശംസ നേടി.

Read More: ‘തിരക്കിനിടയിൽ ‘ദൃശ്യം 2′ കാണാനും അതിനെക്കുറിച്ച് പങ്കുവയ്ക്കാനും സമയം കണ്ടെത്തിയതിനു നന്ദി’- അശ്വിന് നന്ദി പറഞ്ഞ് മോഹൻലാൽ

സൂര്യയാണ് സുധ കൊങ്കര സംവിധാനം ചെയ്ത ചിത്രത്തിൽ ജി ആർ ഗോപിനാഥിന്റെ വേഷത്തിൽ എത്തിയത്. ‘അമ്മ വേഷത്തിൽ ഉർവ്വശിയും, ഭാര്യയായി അപർണ ബലമുരളിയും വേഷമിട്ടു. 2ഡി എന്റര്‍ടൈന്‍മെന്റ്സും സീഖ്യാ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ഗുനീത് മോംഘയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. സ്‌പൈസ് ജെറ്റുമായി സഹകരിച്ചാണ് പ്രൊമോഷൻ പരിപാടികൾ സംഘടിപ്പിച്ചത്. ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിൽ 70 കുട്ടികൾക്ക് സൗജന്യ വിമാനയാത്രയും ഒരുക്കിയിരുന്നു. സൂര്യയ്ക്കും അപർണയ്ക്കും ഒപ്പം മോഹന്‍ റാവു, പരേഷ് റാവല്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങളെ അവതരിപ്പിക്കുന്നത്.

Story highlights- theethum nandrum trailer