24 സോഷ്യൽ മീഡിയ അവാർഡ് ജേതാക്കളെ അറിയാൻ ഇനി ഒരുനാൾമാത്രം

February 26, 2021

ഇന്നത്തെകാലത്ത് സമൂഹമാധ്യമങ്ങൾ ഒരാളുടെ ജീവിതത്തെ വളരെയധികം സ്വാധീനിക്കാറുണ്ട്. അതുകൊണ്ട് തന്നെ യൂട്യൂബ്, ഇൻസ്റ്റാഗ്രാം, ടിക് ടോക്ക് തുടങ്ങിയ സൈബറിടങ്ങളിലൂടെ താരമായവരും ജീവിതം മാറിമറിഞ്ഞവരും ഒട്ടേറെയാണ്. ഇവരുടെ വീഡിയോകൾക്ക് കാഴ്ചക്കാരും ഏറെയാണ്. ഇങ്ങനെ സമൂഹമാധ്യമങ്ങളിലൂടെ താരമായവരിൽ നിന്നും പ്രേക്ഷകർ തിരഞ്ഞെടുത്തവർക്ക് പുരസ്‌കാരശോഭ പകരുകയാണ് 24 ന്യൂസ്.

24 ന്യൂസ് സോഷ്യല്‍മീഡിയ അവാര്‍ഡ് ജേതാക്കളെ അറിയാൻ ഇനി ഒരുനാൾ മാത്രമാണ് ബാക്കി. ജനപ്രിയനായ വ്ലോഗ്ഗർമാരിൽ നിന്നും പ്രേക്ഷകർ വോട്ടിങ്ങിലൂടെ തിരഞ്ഞെടുത്ത താരങ്ങൾക്കാണ് സോഷ്യല്‍മീഡിയ അവാര്‍ഡുകൾ നൽകുന്നത്. അതോടൊപ്പം തന്നെ, സോഷ്യൽ മീഡിയയിലെ വിവിധ പ്ലാറ്റ്‌ഫോമുകളിലൂടെ ശ്രദ്ധേയരായ നിരവധി താരങ്ങൾ പുരസ്‌കാര വേദിക്ക് മാറ്റുപകർന്ന് ഒത്തുചേരുന്നുണ്ട്.

പതിനൊന്ന് വിഭാഗങ്ങളിലായാണ് പുരസ്‌കാരം സമ്മാനിയ്ക്കുക. ട്രാവല്‍ (TRAVEL), ടെക്‌നോളജി (TECHNOLOGY), ലൈഫ് സ്റ്റൈല്‍ (LIFE STYLE), എന്റര്‍ടെയ്ന്‍മെന്റ് ( ENTERTAINMENT), അഡ്വഞ്ചര്‍ (ADVENTURE), ഫുഡ് (FOOD) ,അണ്‍ബോക്‌സിങ് (UNBOXING), ഓട്ടോമൊബൈല്‍ (AUTOMOBILE), കപ്പിള്‍ വ്‌ളോഗര്‍ (COUPLE VLOGGER ), ചൈല്‍ഡ് വ്‌ളോഗര്‍ (CHILD VLOGGER) സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ (ടOCIAL MEDIA INFLUENCER) എന്നിവയാണ് പുരസ്‌കാരത്തിനുള്ള വിഭാഗങ്ങള്‍.

Story highlights- Twenty four social media awards