‘ഡോണ്ട് റഷ്’ ചലഞ്ചിന് ചുവടുവെച്ച് കീർത്തി സുരേഷ്- വീഡിയോ

March 20, 2021

രംഗ് ദേ എന്ന ചിത്രത്തിന്റെ റീലീസ് തിരക്കിലാണ് നടി കീർത്തി സുരേഷ്. സിനിമയുടെ പ്രൊമോഷൻ തിരക്കുകൾക്കിടയിലും സമൂഹമാധ്യമങ്ങളിൽ സജീവമാണ് കീർത്തി. ഇപ്പോഴിതാ, ഇൻസ്റ്റാഗ്രാമിൽ തരംഗമായ ഡോണ്ട് റഷ് ചലഞ്ചിന്റെ ഭാഗമായിരിക്കുകയാണ് താരം. മനോഹരമായ നൃത്തച്ചുവടുകളുമായി സഹോദരനൊപ്പമാണ് കീർത്തി ഡോണ്ട് റഷ് ചലഞ്ചേറ്റെടുത്തത്.

അതേസമയം, നിരവധി ചിത്രങ്ങളുമായി തിരക്കിലാണ് താരം. താരത്തിന്റേതായി ചിത്രീകരണം പൂർത്തിയായ ചിത്രമാണ് രംഗ് ദേ. മാർച്ച് 26 ന് ചിത്രം റിലീസ് ചെയ്യും. നിതിൻ നായകനാകുന്ന സിനിമ ദുബായിലാണ് ചിത്രീകരിച്ചത്. ‘സാനി കൈദം’, ‘അണ്ണാത്തെ’, ‘ആദിപുരുഷ്’, സർക്കാരു വാരി പാട്ട തുടങ്ങിയ ചിത്രങ്ങളും താരത്തിന്റേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്. മലയാളത്തിൽ ‘മരക്കാർ, അറബിക്കടലിന്റെ സിംഹം’ എന്ന ചിത്രമാണ് കീർത്തിയുടേതായി റിലീസിനൊരുങ്ങുന്ന ചിത്രം.

Read More: സിദ്ധിഖ്- ലാൽ കൂട്ടുകെട്ട് വീണ്ടും? ഏറെക്കാലത്തിന് ശേഷം ഒന്നിച്ചുള്ള ചിത്രം പങ്കുവെച്ച് ലാൽ

അതോടൊപ്പം, കീർത്തി സുരേഷ് നായികയാകുന്ന ഏറ്റവും പുതിയ ചിത്രം ഗുഡ് ലക്ക് സഖിയുടെയും റിലീസ് പ്രഖ്യാപിച്ചു. കീർത്തി സുരേഷ് തന്നെയാണ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചത്. ജൂൺ മൂന്നിനാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുക. തെലുങ്കിലാണ് ചിത്രം ഒരുങ്ങുന്നതെങ്കിലും മലയാളം തമിഴ് തുടങ്ങി ബഹുഭാഷകളിലും ചിത്രം റിലീസ് ചെയ്യും.

Story highlights- dont rush challenge by keerthy suresh