എം എൽ എ നിലമേൽ രാജനായി സുരേഷ് കൃഷ്ണയുടെ ഗംഭീര മേക്കോവർ; ശ്രദ്ധനേടി ‘വൺ’ കാരക്ടർ പോസ്റ്റർ

March 18, 2021

കേരളം രാഷ്ട്രീയം പശ്ചാത്തലമാക്കി മമ്മൂട്ടി മുഖ്യമന്ത്രി വേഷത്തിലെത്തുന്ന ചിത്രമാണ് വൺ. നീണ്ട കാത്തിരിപ്പിനൊടുവിൽ ചിത്രം തിയേറ്ററുകളിലേക്ക് എത്താനുള്ള തയ്യാറെടുപ്പിലാണ്. കടയ്ക്കൽ ചന്ദ്രനെന്ന ശക്തനായ മുഖ്യമന്ത്രിയായി മമ്മൂട്ടി എത്തുമ്പോൾ മാറ്റി രാഷ്ട്രീയ നേതാക്കന്മാരായി എത്തുന്ന അഭിനേതാക്കൾക്കും മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇപ്പോഴിതാ, എം എൽ എ നിലമേൽ രാജൻ എന്ന വേഷത്തിൽ എത്തുന്ന സുരേഷ് കൃഷ്ണയുടെ കാരക്ടർ പോസ്റ്റർ ശ്രദ്ധനേടുകയാണ്.

കഥാപാത്രത്തിനായി ഗംഭീര മേക്കോവറാണ് സുരേഷ് കൃഷ്ണ നടത്തിയിരിക്കുന്നത്. അതേസമയം, പ്രതിപക്ഷ നേതാവായി മുരളി ഗോപിയാണ് ചിത്രത്തിൽ വേഷമിടുന്നത്. ചീഫ് സെക്രട്ടറിയായി സംവിധായകനും നടനുമായ ശങ്കര്‍ രാമകൃഷ്‍ണനും അഭിനയിക്കുന്നു. ചിത്രത്തിൽ പാർട്ടി സെക്രട്ടറിയായി ജോജു ജോർജും എത്തുന്നുവെന്നതാണ് ആരാധകരെ ഏറെ ആകാംക്ഷയിലാക്കുന്നത്. 

ചിറകൊടിഞ്ഞ കിനാവുകള്‍’ എന്ന ചിത്രത്തിന് ശേഷം സന്തോഷ് വിശ്വനാഥന്‍ സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണ് ‘വണ്‍’.ബോബി- സഞ്ജയ് തിരക്കഥയെഴുതിയ ചിത്രത്തിന്റെ ട്രെയിലറിനും മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. ചിത്രം ഇച്ചായിസ് പ്രൊഡക്ഷന്റെ ബാനറിലാണ് നിർമിക്കുന്നത്.

Read More: റിലീസിനൊരുങ്ങി ടൊവിനോ തോമസ് നായകനാകുന്ന കള; മാർച്ച് 25 മുതൽ ചിത്രം പ്രേക്ഷരിലേയ്ക്ക്

അതേസമയം, മമ്മൂട്ടി നായകനായി ഏറ്റവുമൊടുവിൽ തിയേറ്ററിലെത്തിയ ചിത്രമാണ് ദി പ്രീസ്റ്റ്. മിസ്റ്ററി ത്രില്ലറായി ഒരുക്കിയ ചിത്രത്തിൽ മഞ്ജു വാര്യർ, നിഖില വിമൽ തുടങ്ങിയവരാണ് പ്രധാന വേഷത്തിൽ എത്തുന്നത്. ലോക്ക് ഡൗൺ പ്രതിസന്ധിക്ക് ശേഷം തിയേറ്ററുകളിൽ സെക്കൻഡ് ഷോ ആരംഭിച്ചപ്പോൾ റിലീസ് ചെയ്ത ചിത്രങ്ങളിൽ ശ്രദ്ധേയമാകുകയാണ് ദി പ്രീസ്റ്റ്.

Story Highlights- one movie suresh krishna character poster