‘നമ്മളെ കാണുമ്പോള്‍ അവരല്ല, അവരെ കാണുമ്പോള്‍ നമ്മളാണ് സര്‍ എണീറ്റ് നില്‍ക്കേണ്ടത്’- ആവേശമായി കടക്കൽ ചന്ദ്രന്റെ വാക്കുകൾ; വീഡിയോ

March 29, 2021

മുഖ്യമന്ത്രി കടക്കൽ ചന്ദ്രനായി മമ്മൂട്ടി വേഷമിട്ട വൺ തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. ഇപ്പോഴിതാ, ചിത്രത്തിലെ മമ്മൂട്ടിയുടെ മാസ്സ് ഡയലോഗുമായുള്ള വീഡിയോ ശ്രദ്ധനേടുന്നു. മമ്മൂട്ടിയും ചിത്രത്തിന്റെ മറ്റ് അണിയറപ്രവർത്തകരും വീഡിയോ പങ്കുവെച്ചിട്ടുണ്ട്.

‘നമ്മള്‍ താമസിക്കുന്ന വീട്, സഞ്ചരിക്കുന്ന വാഹനം, ഇട്ടിരിക്കുന്ന വസ്ത്രങ്ങള്‍. ഇതെല്ലാം തരുന്നത് അവരാ.. അവരാണ് യഥാര്‍ത്ഥത്തില്‍ നമ്മളെ ഭരിക്കേണ്ടത്. നമ്മളെ കാണുമ്പോള്‍ അവരല്ല, അവരെ കാണുമ്പോള്‍ നമ്മളാണ് സര്‍ എണീറ്റ് നില്‍ക്കേണ്ടത്’- എന്നാണ് വീഡിയോയിൽ മമ്മൂട്ടി പറയുന്നത്.

കടയ്ക്കൽ ചന്ദ്രനെന്ന ശക്തനായ മുഖ്യമന്ത്രിയായി മമ്മൂട്ടി എത്തുമ്പോൾ മറ്റു രാഷ്ട്രീയ നേതാക്കന്മാരായി എത്തുന്ന അഭിനേതാക്കൾക്കും മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. പ്രതിപക്ഷ നേതാവായി മുരളി ഗോപിയാണ് ചിത്രത്തിൽ വേഷമിടുന്നത്. ചീഫ് സെക്രട്ടറിയായി സംവിധായകനും നടനുമായ ശങ്കര്‍ രാമകൃഷ്‍ണനും അഭിനയിക്കുന്നു. ചിത്രത്തിൽ പാർട്ടി സെക്രട്ടറിയായി ജോജു ജോർജും എത്തുന്നു. 

ഇതിനുപുറമെ സംവിധായകൻ രഞ്ജിത്ത്, സലിം കുമാർ, ബാലചന്ദ്ര മേനോൻ, ശങ്കർ രാമകൃഷ്ണൻ, മാമുക്കോയ, ശ്യാമ പ്രസാദ്, രമ്യ, അലൻസിയർ, സുരേഷ് കൃഷ്ണ, മാത്യു തോമസ്, ജയകൃഷ്ണൻ, മേഘനാഥൻ, സുദേവ് നായർ, മുകുന്ദൻ, സുധീർ കരമന, ബാലാജി, ജയൻ ചേർത്തല, ഗായത്രി തുടങ്ങി വൻ താരനിരയും ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്.

Read More: ബോക്‌സിംഗ് റിംഗിൽ വേറിട്ട ലുക്കിൽ ആര്യ- ശ്രദ്ധനേടി ‘സർപാട്ട പരമ്പരൈ’ ടീസർ

ചിറകൊടിഞ്ഞ കിനാവുകള്‍’ എന്ന ചിത്രത്തിന് ശേഷം സന്തോഷ് വിശ്വനാഥന്‍ സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണ് ‘വണ്‍’.ബോബി- സഞ്ജയ് തിരക്കഥയെഴുതിയ ചിത്രത്തിന്റെ ട്രെയിലറിനും മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. ചിത്രം ഇച്ചായിസ് പ്രൊഡക്ഷന്റെ ബാനറിലാണ് നിർമിക്കുന്നത്. സിനിമയുടെ എഡ്യൂക്കേഷണൽ പാർട്ണർ XYLEM LEARNING APP ആണ്.

Story highlights- one movie viral video