‘ശാക്തീകരണം നിങ്ങളിൽ നിന്ന് ആരംഭിക്കുന്നു’- വനിതാദിനത്തിൽ ആശംസയറിയിച്ച് സാമന്ത

അന്താരാഷ്ട്ര വനിതാദിനത്തിൽ സ്ത്രീകൾക്ക് ആശംസയുമായി നടി സാമന്ത അക്കിനേനി. മാറ്റം ഓരോരുത്തരിലും നിന്നും ആരംഭിക്കുന്നുവെന്നാണ് സാമന്ത കുറിക്കുന്നത്. തന്റെ ചിത്രത്തിനൊപ്പമാണ് വനിതാ ശാക്തീകരണത്തിന്റെ പ്രാധാന്യം നടി കുറിക്കുന്നത്.

‘നാം എവിടെ നിൽക്കുന്നുവെന്ന് ഞങ്ങൾക്ക് അറിയാം.. നമ്മുടെ മൂല്യം അറിയാമെന്നും അർഹിക്കുന്നതിലും കുറവായിരിക്കില്ലെന്നും ഞങ്ങൾക്കറിയാം. ഈ അന്താരാഷ്ട്ര വനിതാ ദിനം, എന്നിൽ കൂടുതൽ വിശ്വസം അർപ്പിക്കാൻ ഞാൻ സ്വയം വെല്ലുവിളിക്കുന്നു, അതുപോലെ തന്നെ ചെയ്യാൻ ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു. ശാക്തീകരണം നിങ്ങളിൽ നിന്ന് ആരംഭിക്കുന്നു. മാറ്റം നിങ്ങളിൽ നിന്ന് ആരംഭിക്കുന്നു’- സാമന്തയുടെ വാക്കുകൾ.

അതേസമയം, പുരാണ കഥാപാത്രമായ ശകുന്തളയായി വേഷമിടാൻ തയ്യാറെടുക്കുകയാണ് സാമന്ത. കാളിദാസന്റെ നാടകമായ അഭിജ്ഞാന ശാകുന്തളം സിനിമയാകുമ്പോൾ ശകുന്തളയാകാനൊരുങ്ങുകയാണ് നടി. ശാകുന്തളം എന്ന പേരിൽ ഗുണശേഖർ തെലുങ്കിൽ ഒരുക്കുന്ന ചിത്രത്തിലാണ് സാമന്ത നായികയായി എത്തുന്നത്. മിത്തോളജിക്കൽ ഡ്രാമ വിഭാഗത്തിൽ പെടുന്ന ചിത്രത്തിൽ നായകനായി എത്തുന്നത് സൂഫിയും സുജാതയും എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ദേവ് മോഹനാണ്.

Read More: പാര്‍വതി കേന്ദ്ര കഥാപാത്രമായെത്തുന്ന വര്‍ത്തമാനം മാര്‍ച്ച് 12 ന്; റിലീസ് 300 തിയേറ്ററുകളില്‍

അതോടൊപ്പം, ആദ്യമായി വെബ് സീരിസിലേക്ക് ചുവടുവയ്ക്കുന്ന സന്തോഷത്തിലാണ് നടി. ജനപ്രിയ സീരിസായ ഫാമിലി മാൻ രണ്ടാം ഭാഗത്തിൽ വേഷമിട്ടിരിക്കുകയാണ് സാമന്ത.അതേസമയം, സമാന്ത അവസാനമായി വേഷമിട്ടത് നന്ദിനി റെഡ്ഡിയുടെ ‘ഓ! ബേബി’, സി പ്രേം കുമാറിന്റെ ‘ജാനു’ എന്നീ ചിത്രങ്ങളിലാണ്. ലോക്ക് ഡൗൺ സമയത്ത് കൃഷി, വസ്ത്ര വ്യാപാരം എന്നിങ്ങനെയൊക്കെയാണ് നടി സമയം ചിലവഴിച്ചത്. വിഘ്‌നേഷ് ശിവൻ, വിജയ് സേതുപതി, നയൻ‌താര എന്നിവരോടൊപ്പമുള്ള കാത്തുവാക്കുള്ളെ രണ്ടു കാതൽ എന്ന ചിത്രമാണ് സാമന്ത അഭിനയിക്കുന്ന പുതിയ സിനിമ.

Story highlights- samantha about womens day