വാഹനപണിമുടക്ക്; എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി മോഡല്‍ പരീക്ഷകള്‍ മാറ്റിവെച്ചു

March 1, 2021
SSLC Exam 2021 result announced

ചൊവ്വാഴ്ച നടക്കാനിരുന്ന എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി, വൊക്കേഷ്ണല്‍ ഹയര്‍ സെക്കന്‍ഡറി മോഡല്‍ പരീക്ഷകള്‍ മാറ്റി. സംസ്ഥാനത്ത് വാഹനപണിമുടക്കായതിനാലാണ് നാളത്തെ പരീക്ഷകള്‍ മാറ്റിയത്. അതേസമയം മാറ്റിവെച്ച പരീക്ഷകള്‍ മാര്‍ച്ച് എട്ടിന് നടക്കും. മറ്റ് ദിവസങ്ങളിലെ പരീക്ഷകളില്‍ മാറ്റമില്ല.

കേരള സര്‍വകലാശാല നാളെ നടത്താനിരുന്ന പരീക്ഷകളും മാറ്റിവെച്ചു. ഇന്ധന വിലവര്‍ധനവിനെതിരെ സംയുക്തസമരസമതിയാണ് വാഹനപണിമുടക്ക് പ്രഖ്യാപിച്ചിരിയ്ക്കുന്നത്. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് പണിമുടക്ക്.

അതേസമയം എസ്എസ്എല്‍സി പരീക്ഷകള്‍ക്ക് മാര്‍ച്ച് 17 മുതല്‍ തുടക്കമാകും. മാര്‍ച്ച് 30 വരെയാണ് പരീക്ഷകള്‍. പൂര്‍ണമായും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടായിരിയ്ക്കും മാതൃകാ പരീക്ഷയും എസ്എസ്എല്‍സി പരീക്ഷയും.

Story highlights: SSLC, VHSS, HSS model exam postponed