‘കണ്ണാം തുമ്പി പോരാമോ..’; ഡാൻസിൽ മാത്രമല്ല, പാട്ടിലും മിടുക്കിയാണ് വൃദ്ധിക്കുട്ടി- വീഡിയോ

March 19, 2021

കഴിഞ്ഞ ഏതാനും ദിവസങ്ങളായി മലയാളികളുടെ വാട്സാപ്പ് സ്റ്റാറ്റസുകളിൽ നിറഞ്ഞുനിൽക്കുന്നത് വൃദ്ധി വിശാൽ എന്ന കൊച്ചുമിടുക്കിയാണ്. സീരിയൽ നടൻ അഖിൽ ആനന്ദിന്റെ വിവാഹ വേദിയിൽ തകർപ്പൻ നൃത്ത ചുവടുകളുമായി ആരാധകരെ സമ്പാദിച്ച കൊച്ചുമിടുക്കി. ആദ്യമായി സ്റ്റേജിൽ കയറിയ ചമ്മലൊന്നുമില്ലാതെ വിസ്മയിപ്പിച്ച വൃദ്ധി ഇനി പൃഥ്വിരാജിനൊപ്പം കടുവയിലും വേഷമിടാനുള്ള ഒരുക്കത്തിലാണ്. അതിനിടയിൽ വൃദ്ധിയുടെ മറ്റൊരു വീഡിയോയും ശ്രദ്ധനേടുന്നു.

നൃത്തത്തിൽ ഗംഭീര പ്രകടനം നടത്തിയ വൃദ്ധി പാട്ടിലും മിടുക്കിയാണ്. കൊഞ്ചൽ നിറഞ്ഞ ശബ്ദത്തിൽ കണ്ണാം തുമ്പി പോരാമോ എന്ന ഗാനമാണ് വൃദ്ധി ആലപിക്കുന്നത്. ഇത്ര ചെറുപ്രായത്തിൽ തന്നെ നൃത്തത്തിലും പാട്ടിലും കഴിവുതെളിയിച്ച വൃദ്ധി ശ്രദ്ധേയയായ സീരിയൽ താരവുമാണ്. അഭിനയത്തിലും മിടുക്കിയായ വൃദ്ധി നിരവധി പരസ്യ ചിത്രങ്ങളിലൂടെയും പ്രേക്ഷകരുടെ ഇഷ്ടം നേടിയിട്ടുണ്ട്.

Read More: ”ഭാരക്കൂടുതലും വിക്കും അലട്ടിയിരുന്ന കൗമാരം’- മനസുതുറന്ന് സമീറ റെഡ്ഢി

കൊച്ചി കുമ്പളങ്ങി സ്വദേശിയായ വിശാലിന്റെയും ഗായത്രിയുടെയും മകളാണ് വൃദ്ധി വിശാൽ. കല്യാണ വീട്ടിൽ വധുവിനും വരനുമൊപ്പം സ്റ്റേജിൽ ഡാൻസ് കളിക്കുന്നവർക്കൊപ്പമുള്ള വൃദ്ധിയുടെ പ്രകടനമായിരുന്നു സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധനേടിയത്.

Story highlights- vridhi vishal singing video