ദേശീയ തലത്തിലേക്ക് ചുവടുവെച്ച് മലയാളത്തിലെ മുൻനിര എഡ്യു-ടെക് ആപ്പ് ആയ 90+ My Tuition App

April 6, 2021

മലയാളത്തിലെ മുൻനിര എഡ്യു-ടെക് സ്റ്റാർട്ട് അപ്പ് ആയ 90+ My Tuition Appൽ യുഎഇ ആസ്ഥാനമായ Pearl investment LLC, Series A ഇൻവെസ്റ്റ്മെന്റ് നടത്തിയിരിക്കുകയാണ്. ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന 90+ My Tuition Appമായി BNN ചാർട്ടേഡ് അകൗണ്ട്സ് ആണ് ഡീൽ ഓപ്പറേറ്റ് ചെയ്തതെന്ന് കമ്പനി മാനേജ്‌മന്റ് അറിയിച്ചു. ദുബായ് ആണ് ഇവരുടെ ആസ്ഥാനം.

2018 മുതൽ കേരള സിലബസ്സിനെ അടിസ്ഥാനമാക്കി, അഞ്ച് മുതൽ പന്ത്രണ്ടാം ക്ലാസ്സുവരെയുള്ള വിദ്യാർത്ഥികൾക്ക് ഡിജിറ്റൽ ട്യൂഷൻ ആപ്പ് നൽകിവരുന്നുണ്ട്. കൂടാതെ ഇനി ഇന്ത്യയിലെ അതത് സംസ്ഥാനങ്ങളിൽ സിലബസ്സ് അടിസഥാനപ്പെടുത്തിയുള്ള ഡിജിറ്റൽ ട്യൂഷൻ ആപ്പ് നൽകും. കേരളത്തിൽ മാത്രമായി നാല് ലക്ഷത്തോളം കുട്ടികളാണ് 90+ My Tuition App ഉപയോഗിച്ച് പഠിക്കുന്നത്. വിദ്യാർത്ഥികൾക്ക് സാങ്കേതിക വിദ്യയുടെ സഹായത്തോടെ വ്യത്യസ്തവും ലളിതവുമായ പഠനരീതികൾ സമ്മാനിക്കുകയാണ് 90+ My Tuition App.

ട്യൂഷൻ ഇന്ഡസ്ട്രിയെ ഡിജിറ്റലൈസ് ചെയ്യുകയാണ് കമ്പനിയുടെ ലക്ഷ്യം. അതോടൊപ്പം എല്ലാം വിദ്യാർത്ഥികളിലേക്കും മിതമായ ചെലവിൽ 90+ My Tuition Appന്റെ ഡിജിറ്റൽ ട്യൂഷൻ എത്തിക്കാൻ ശ്രമിക്കുമെന്നും കമ്പനി സിഇഒ Mr. സ്മിജയ് ഗോകുൽദാസ് അറിയിച്ചു. അതേസമയം, എളുപ്പത്തിൽ പഠിക്കാനും മനസിലാക്കാനും കഴിയുന്ന രീതിയിൽ വളരെ ലളിതമായാണ് 90+ My Tuition Appൽ ക്ലാസുകൾ സജ്ജീകരിച്ചിരിക്കുന്നത്. വിദ്യാർത്ഥികൾക്കായി ഗവണ്മെന്റ് നിർദ്ദേശിച്ചിട്ടുള്ള രീതിയിൽ ഫോക്കസ് ഏരിയ മെറ്റീരിയൽസ് ഉൾപ്പെടുത്തിയാണ്‌ 90+ My Tuition App ക്ലാസുകൾ അപ്‌ഡേറ്റ് ചെയ്തിരിക്കുന്നത്.

Story highlights- 90+ my tuition app updates