പാട്ടുവേദിയിലെ കുട്ടികുറുമ്പികൾ ഒറ്റ രാത്രികൊണ്ട് പഠിച്ച നൃത്തം- മനോഹരമായ വിഡിയോ

April 19, 2021

കുട്ടികളുടെ രസകരമായ നിമിഷങ്ങൾ കാണാനും ആസ്വദിക്കാനും എല്ലാവർക്കും ഇഷ്ടമാണ്. മികച്ച ഗായകരെ തിരഞ്ഞെടുക്കാനുള്ള മത്സരമാണെങ്കിലും ഫ്‌ളവേഴ്‌സ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന ടോപ് സിംഗർ ശ്രദ്ധേയമാകുന്നത് കുട്ടികുറുമ്പുകളുടെ ഇത്തരം രസകരമായ നിമിഷങ്ങളിലൂടെയാണ്. സീസൺ 2 മത്സരാർത്ഥികൾ എല്ലാം പാട്ടിനൊപ്പം വിവിധ മേഖലകളിൽ പ്രതിഭ തെളിയിച്ചവരാണ്.

എപ്പിസോഡിന് പുറമെ സ്റ്റാർ നൈറ്റ് എന്ന ഇവന്റ്റ് കൂടി എത്തിയതോടെ കുട്ടികളുടെ കലാപ്രതിഭയ്ക്ക് മറ്റൊരു വേദി കൂടി ഒരുങ്ങിയിരിക്കുകയാണ്. ഇപ്പോഴിതാ, സ്റ്റാർ നൈറ്റിൽ നൃത്തവുമായി എത്തിയിരിക്കുകയാണ് വേദിയിലെ കുറുമ്പികളായ മേഘ്‌നയും, മിയയും, ദിയയും. ഏറ്റവും പ്രായം കുറഞ്ഞ മത്സരാർത്ഥികളായ മൂവരും സുഹൃത്തുക്കളുമാണ്. അതുകൊണ്ടുതന്നെ ഇവരുടെ പിണക്ക കഥകൾ പാട്ടുവേദിയെ ചിരിയിലാഴ്ത്താറുണ്ട്.

Read More: ഗായിക ദീയുടെ കുട്ടി വേര്‍ഷന്‍; മിയക്കുട്ടിയുടെ മേക്കോവര്‍ സൈബര്‍ ഇടങ്ങളില്‍ ഹിറ്റ്

‘ചക്കരമാവിന്റെ കൊമ്പത്തിരിക്കണ..’ എന്ന ഗാനത്തിനാണ് കുഞ്ഞു ഗായകർ ചുവടുവയ്ക്കുന്നത്. അതിമനോഹരമായ ഭാവങ്ങളും ചുവടുകളുമായി കൈയടി നേടിയ മൂവരും ഒറ്റ രാത്രി കൊണ്ട് പഠിച്ചതാണ് നൃത്തം. രാത്രിയിൽ ഉറങ്ങാതെ നൃത്തം പഠിച്ച വിശേഷമൊക്കെ സംവിധായകൻ സിദ്ദിഖിനോട് പങ്കുവയ്ക്കുകയാണ് കുട്ടികുറുമ്പികൾ. രസകരമായ ഈ വിഡിയോ സമൂഹമാധ്യമങ്ങളിൽ ഹിറ്റായിരിക്കുകയാണ്.

Story highlights- diya, miah and mekhna dancing video