‘രാരവേണു ഗോപബാലാ..’; ജിപിയ്‌ക്കൊപ്പം ചുവടുവെച്ച് സ്റ്റാർ മാജിക്കിലെ താരസുന്ദരിമാർ- വിഡിയോ

April 10, 2021

മലയാളികൾക്ക് ചിരിമേളത്തിന്റെ ഒരു മണിക്കൂർ സമ്മാനിക്കുന്ന ജനപ്രിയ പരിപാടിയാണ് സ്റ്റാർ മാജിക്. സിനിമ- ടെലിവിഷൻ രംഗത്തെ താരങ്ങളും സമൂഹമാധ്യമങ്ങളിലെ വൈറൽ താരങ്ങളുമെല്ലാം അണിനിരക്കുന്ന സ്റ്റാർ മാജിക് ഫ്‌ളവേഴ്‌സ് ചാനലിലാണ് സംപ്രേഷണം ചെയ്യുന്നത്. പ്രേക്ഷകരുടെ ഇഷ്ടൻ കോമഡി താരങ്ങൾ അണിനിരക്കുന്നതുകൊണ്ടുതന്നെ ചിരിവിരുന്നിന്‌ കാഴ്ചക്കാരും ഏറെയാണ്.

ലക്ഷ്മി നക്ഷത്ര അവതാരകയായി എത്തുന്ന പരിപാടിയിൽ പ്രശസ്തരായ ഒട്ടേറെ താരങ്ങൾ അതിഥികളായി എത്താറുണ്ട്. നവ്യ നായർ, ബോബി ചെമ്മണ്ണൂർ, ഷംന കാസിം തുടങ്ങി പ്രമുഖ താരങ്ങൾ എത്തുന്ന എപ്പിസോഡുകൾ ഗെയിമുകൾ കൊണ്ടും രസകരമായ മുഹൂർത്തങ്ങൾ കൊണ്ടും വേറിട്ടുനിന്നിരുന്നു. ഇപ്പോഴിതാ, ജി പി എന്ന് വിളിപ്പേരുള്ള ഗോവിന്ദ് പത്മസൂര്യ അതിഥിയായി എത്തിയ സ്റ്റാർ മാജിക് എപ്പിസോഡ് ശ്രദ്ധേയമാകുകയാണ്.

Read More: ‘വെജിറ്റേറിയൻ ചിക്കൻ ബർഗറും’ ‘പ്രഹ്ലാദന്റെ പഴങ്കഞ്ഞി’യും വായിക്കാത്ത മലയാളികളുണ്ടോ? അനൂപിന്റെ ഗുലുമാലിൽ കുഴഞ്ഞ് അവതാരക- രസികൻ വീഡിയോ

സ്റ്റാർ മാജിക് വേദിയിലേക്ക് വളരെ ഹൃദ്യമായ സ്വീകരണമാണ് ഗോവിന്ദ് പത്മസൂര്യക്ക് ലഭിച്ചത്. സ്റ്റാർ മാജിക്കിലെ താര സുന്ദരിമാർക്കൊപ്പം ജി പി ചുവടുവെച്ചതാണ് ശ്രദ്ധേയമാകുന്നത്. ‘രാരവേണു ഗോപബാലാ..’ എന്ന ഗാനത്തിനാണ് ജി പിയും താരങ്ങളും ചുവടുവെച്ചത്. വീഡിയോ സമൂഹമാധ്യമങ്ങളിൽ ഹിറ്റായി മാറിക്കഴിഞ്ഞു.

Story highlights- govind pathmasurya dancing with star magic team