‘കൃപയും സ്നേഹവും അനുകമ്പയും നിറഞ്ഞ സ്ത്രീ’- ജാനകിയമ്മയ്ക്ക് പിറന്നാൾ ആശംസിച്ച് കെ എസ് ചിത്ര

April 23, 2021

സംഗീത വിസ്മയം എസ്. ജാനകിക്ക് ഇന്ന് 83 വയസ് തികയുകയാണ്. ലോകമെമ്പാടുമുള്ള സംഗീത പ്രേമികൾ ജാനകിയമ്മയ്ക്ക് പിറന്നാൾ ആശംസ അറിയിച്ചു. മലയാളികളുടെ പ്രിയപ്പെട്ട വാനമ്പാടി കെ എസ് ചിത്രയും ജാനകിയമ്മയ്ക്ക് പിറന്നാൾ ആശംസിക്കുകയാണ്.

‘പ്രിയ ജാനകിഅമ്മ … ഇന്ന് ജാനകിയമ്മയുടെ പിറന്നാൾ ദിനമാണ്.., അതിനാൽ ജന്മദിന കേക്കും അല്പം സന്തോഷവും അയയ്‌ക്കേണ്ടതുണ്ട്! അതോടൊപ്പം, ഞാൻ എന്റെ സ്നേഹം അയയ്ക്കുന്നു ! കൃപയും സ്നേഹവും അനുകമ്പയും നിറഞ്ഞ ഒരു സ്ത്രീ. ഞങ്ങളുടെ പ്രിയപ്പെട്ട ജാനകി അമ്മയ്ക്ക് ജന്മദിനാശംസകൾ’- കെ എസ് ചിത്രയുടെ വാക്കുകൾ.

Read More: തനിനാടൻ ‘റാസ്‌പുടിൻ’ ചുവടുകളുമായി അനുവും ശശാങ്കനും- വിഡിയോ

പത്താം വയസിൽ പൈതി സ്വാമിയുടെ കീഴിൽ സംഗീതം പഠിച്ചു തുടങ്ങിയ എസ്. ജാനകി ശ്രദ്ധിക്കപ്പെടുന്നത് ആകാശവാണി നടത്തിയ ഒരു ദേശീയ പരിപാടിയിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയാണ്. 1957ൽ ‘വിധിയിൻ വിളയാട്ട്’ എന്ന ഗാനം ആലപിച്ചാണ് സിനിമ രംഗത്തേക്ക് എസ്. ജാനകി ചുവടുവച്ചത്.

Story highlights- k s chithra wish janakiyamma on her birthday