തൃശൂരിന്റെ പൂര പകിട്ടിന് ഡിജിറ്റൽ തിളക്കമേകാൻ മൈ ജിയുടെ ഫ്യൂച്ചർ സ്റ്റോർ; നാളെ പൂത്തോളിൽ പ്രവർത്തനമാരംഭിക്കുന്നു

April 9, 2021

ഗൃഹോപകരണ മേഖലയിലേക്കും ചുവടുവയ്ക്കുകയാണ് കേരളത്തിലെ ഏറ്റവും വലിയ ഡിജിറ്റൽ ശൃംഖലയായ മൈ ജി. തൃശൂർ പൂത്തോളിൽ പ്രവർത്തനമാരംഭിക്കുന്ന ഫ്യൂച്ചർ സ്റ്റോർ എന്ന പുതിയ ഷോറൂമിലൂടെ പുതിയൊരു ഷോപ്പിംഗ് അനുഭവമാണ് മൈ ജി ഒരുക്കുന്നത്. തൃശൂരിലെ മൈ ജിയുടെ എട്ടാമത്തെയും കേരളത്തിലെ തൊണ്ണൂറാമത്തെയും ഷോറൂമാണ് പൂത്തോളിൽ നാളെ പ്രവർത്തനമാരംഭിക്കുന്നത്.

ഒരു വീട്ടിലേക്ക് ആവശ്യമായ ഇലക്ട്രോണിക് ഗൃഹോപകരണങ്ങളെല്ലാം ഒരു കുടക്കീഴിൽ ആരംഭിക്കുകയാണ് മൈ ജി ഫ്യൂച്ചർ സ്റ്റോറിലൂടെ. ഉദ്‌ഘാടനം പ്രമാണിച്ച് വലിയ ഓഫറുകളും സർപ്രൈസ് ഓഫറുകളുമാണ് മൈ ജി ഉപഭോക്താക്കൾക്കായി ഒരുക്കിയിരിക്കുന്നത്. ഓരോ മണിക്കൂറിലുമുള്ള സർപ്രൈസ് ലക്കി ഡ്രോയിലൂടെ നിരവധി സമ്മാനങ്ങൾ നേടാം.

എല്ലാ ഇലക്ട്രോണിക് ഉപകരണങ്ങളും ഗാഡ്ജറ്റുകളും വലിയ വിലക്കുറവിൽ ഫ്യൂച്ചർ സ്റ്റോറിൽ നിന്നും സ്വന്തമാക്കാം. ഓരോ ജില്ലയിലും ഒരു ഫ്യൂച്ചർ സ്റ്റോർ എന്ന ലക്ഷ്യത്തോടെയാണ് മൈ ജി തൃശൂരിൽ ആദ്യ ഷോറൂമിന് തുടക്കമിട്ടിരിക്കുന്നത്. രണ്ടുനിലകളിലായി അതിവിശാലമായി സജ്ജീകരിച്ച ഫ്യൂച്ചർ സ്റ്റോറിൽ സ്മാർട്ട് ഫോൺ, ലാപ് ടോപ്പ്, സ്മാർട്ട് ടി വി, ഡിജിറ്റൽ ആക്സസറീസ്, മൾട്ടി മീഡിയ ഗാഡ്ജറ്റുകൾ, ഹോം തിയറ്റർ ,വാഷിങ് മെഷീൻ, റഫ്രിജറേറ്റർ, എസി, മിക്സി,സ്മാൾ അപ്ലയൻസുകൾ, ക്രോക്കറി എന്നിവയെല്ലാം ഒരുക്കിയിരിക്കുന്നു. തൃശൂരിന് ശോഭ പകരാൻ നാളെമുതൽ മൈ ജി ഫ്യൂച്ചർ സ്റ്റോറും ഒരുങ്ങിക്കഴിഞ്ഞു.

Story highlights- My g Future store inauguration april 10