തൃശൂരിന് പകിട്ടേകാൻ മൈ ജി ഫ്യൂച്ചർ സ്റ്റോർ; പൂത്തോളിൽ പ്രവർത്തനമാരംഭിച്ചു

April 10, 2021

തൃശൂരിന് വേറൊരു റേഞ്ച് ഡിജിറ്റൽ ലോകമൊരുക്കി മൈ ജി ഫ്യൂച്ചർ സ്റ്റോർ പൂത്തോളിൽ പ്രവർത്തനമാരംഭിച്ചു. മൈ ജി ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ശ്രീ.എ കെ ഷാജിയാണ് ഉദ്‌ഘാടനം നിർവഹിച്ചത്. ഇലക്ട്രോണിക് ഗാഡ്ജറ്റുകൾക്കൊപ്പം ഗൃഹോപകരണങ്ങളും ഫ്യൂച്ചർ സ്റ്റോറിൽ ഒരുക്കിയിട്ടുണ്ട്. തൃശൂരിലെ മൈ ജിയുടെ എട്ടാമത്തെയും കേരളത്തിലെ തൊണ്ണൂറാമത്തെയും ഷോറൂമാണ് പൂത്തോളിൽ പ്രവർത്തനമാരംഭിച്ചിരിക്കുന്നത്. കേരളത്തിലെ ആദ്യ ഫ്യൂച്ചർ സ്റ്റോറാണിത്.

ഉദ്‌ഘാടനത്തോടനുബന്ധിച്ച് നിരവധി ഓഫറുകളാണ് മൈ ജി ഫ്യൂച്ചർ സ്റ്റോറിൽ ഒരുക്കിയിരിക്കുന്നത്. അതിനോടൊപ്പം തന്നെ ഓരോ മണിക്കൂറിലും ലക്കി ഡ്രോയിലൂടെ നിരവധി സമ്മാനങ്ങൾ ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുണ്ട്. ഓരോ ജില്ലയിലും ഒരു ഫ്യൂച്ചർ സ്റ്റോർ എന്നതാണ് മൈ ജിയുടെ ലക്ഷ്യം. ഇതിനുള്ള പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു.

രണ്ടു നിലകളിലായി അതിവിശാലമായി ഒരുക്കിയ ഷോറൂമാണ് പൂത്തോളിലേത്. സ്മാർട്ട് ഫോൺ, ലാപ് ടോപ്പ്, സ്മാർട്ട് ടി വി, ഡിജിറ്റൽ ആക്സസറീസ്, മൾട്ടി മീഡിയ ഗാഡ്ജറ്റുകൾ, ഹോം തിയറ്റർ ,വാഷിങ് മെഷീൻ, റഫ്രിജറേറ്റർ, എസി, മിക്സി,സ്മാൾ അപ്ലയൻസുകൾ, ക്രോക്കറി എന്നിവയെല്ലാം ഒരുക്കിയിരിക്കുന്നു.

എല്ലാ ഇലക്ട്രോണിക് ഉപകരണങ്ങളും ഗാഡ്ജറ്റുകളും വലിയ വിലക്കുറവിൽ ഫ്യൂച്ചർ സ്റ്റോറിൽ നിന്നും സ്വന്തമാക്കാം. വിവിധ ഫിനാൻസ് ഓഫറുകൾക്കൊപ്പം നിരവധി ആനുകൂല്യങ്ങൾ ഓരോ പർച്ചേസിനും ലഭിക്കും.

Story highlights- My g future store thrissur inauguration