‘എന്റെ കൊച്ചുമുതലാളി..’; പാട്ടുവേദിയിൽ സർപ്രൈസ് ഒരുക്കി കുഞ്ഞു കറുത്തമ്മ- വിഡിയോ

April 9, 2021

മലയാളികളുടെ ഇഷ്ട ടെലിവിഷൻ പരിപാടിയാണ് ഫ്ളവേഴ്സ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന ടോപ് സിംഗർ സീസൺ 2. ഒന്നാം സീസൺ പോലെ പ്രേക്ഷകരുടെ ഇഷ്ടം നേടാൻ രണ്ടാം സീസണിലെയും കുഞ്ഞു കലാകാരന്മാർക്ക് സാധിച്ചു. പാട്ടിനൊപ്പം തന്നെ രസകരമായ സംസാരവുമായി പാട്ടുവേദിയിലെ കുട്ടികുറുമ്പുകൾ ഹൃദയം കീഴടക്കി കഴിഞ്ഞു. പുതിയ സീസണിലെ കുഞ്ഞു താരങ്ങളിലൊരാളാണ് മേഘ്‌ന.

പാട്ടുപോലെ തന്നെ മനോഹരമാണ് മേഘ്‌നയുടെ കുസൃതി നിറഞ്ഞ സംസാരവും. ചെറിയ പ്രായമാണെങ്കിലും അതിമനോഹര ആലാപനത്തിലൂടെ ഒട്ടേറെ തവണ പാട്ടുവേദിയിൽ വിസ്മയം തീർത്തിട്ടുണ്ട്, മേഘ്‌ന. ഇപ്പോഴിതാ, ചെമ്മീൻ എന്ന ചിത്രത്തിലെ മനോഹരമായ ഗാനവുമായി എത്തിയിരിക്കുകയാണ് മേഘ്‌ന.

Read More: മമ്മൂട്ടി ചിത്രം ദ് പ്രീസ്റ്റ് ഏപ്രില്‍ 14 മുതല്‍ ആമസോണ്‍ പ്രൈമിലും

നടി ഷീലയുടെ വേഷവിധാനങ്ങളോടെയാണ് മേഘ്‌ന എത്തുന്നത്. അതിമനോഹരമായി പാടി കൈയടി നേടുകയും ചെയ്തു, ഈ കുഞ്ഞുതാരം. പാട്ടിനൊപ്പം തന്നെ ‘എന്റെ കൊച്ചുമുതലാളീ..’ എന്ന വിളിയാണ് ശ്രദ്ധേയമായത്. മേഘ്‌നയുടെ അപ്രതീക്ഷിതമായ എന്റെ കൊച്ചുമുതലാളി വിളിയുടെ പിന്നിൽ ഒരു രസകരമായ കഥയുമുണ്ട്. ആ കഥ അവതാരകയായ മീനാക്ഷിയാണ് പങ്കുവെച്ചത്. രസകരമായ എപ്പിസോഡിന് കാഴ്ചക്കാരും ഏറുകയാണ്.

Story highlights- special performance of top singer contestant mekhna