‘ഡൈനമൈറ്റി’ന് പിന്നാലെ തരംഗമാകാൻ ‘ബട്ടറു’മായി ബിടിഎസ് ബിൽബോർഡ് മ്യൂസിക് അവാർഡ് വേദിയിലേക്ക്

May 13, 2021

കൊറിയൻ പോപ്പ് ബാൻഡായ ബിടിഎസ് ഇന്ന് ലോകമെമ്പാടും ആരാധകരുള്ള മ്യൂസിക് ബാൻഡ് ആണ്. പ്രസിദ്ധരായിരുന്നുവെങ്കിലും 24 മണിക്കൂറിനുള്ളിൽ പത്തു കോടി കാഴ്ചക്കാരുമായി ചരിത്രം കുറിച്ച ഡൈനമൈറ്റാണ് ബിടിഎസ് എന്ന ബോയ് ബാൻഡിനെ ലോകം മുഴുവൻ അറിയപ്പെടുന്നവരാക്കിയത്. ഇപ്പോഴിതാ, ‘ഡൈനമൈറ്റി’ന് പിന്നാലെ തരംഗമാകാൻ ‘ബട്ടറു’മായി എത്തുകയാണ് ബിടിഎസ്.

പുതിയ സിംഗിളായ ‘ബട്ടർ’ മെയ് 23 ന് ബിൽബോർഡ് മ്യൂസിക് അവാർഡിലാണ് റിലീസ് ചെയ്യുന്നത്. ബിൽബോർഡ് വേദിയിൽ ലൈവ് ആയാണ് ബിടിഎസിന്റെ പ്രകടനം. ബിടിഎസ് ടീം ഔദ്യോഗിക ട്വിറ്റർ പേജിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ആർ‌എം, വി, ജിൻ, ജിമിൻ, ജംഗ് കുക്ക്, സുഗ, ജെ-ഹോപ്പ് എന്നിവരാണ് ബിടിഎസ് ടീമിലുള്ളത്. കെ-പോപ്പ് ബാൻഡായ ബിടിഎസിന്റെ ആദ്യ ഇംഗ്ലീഷ് സിംഗിൾ ആയിരുന്നു ഡൈനമൈറ്റ്. ഇപ്പോൾ റിലീസിന് ഒരുങ്ങുന്ന ബട്ടറും ഇംഗ്ളീഷിലാണ് ഒരുക്കിയിരിക്കുന്നത്.

Read More: സിനിമ ആരാധകർക്കിടയിൽ ആവേശം സൃഷ്ടിച്ചുകൊണ്ട് നിവിൻ പോളി ചിത്രം; തുറമുഖം ടീസർ

ടോപ്പ് ഡ്യുവോ / ​​ഗ്രൂപ്പ്, ടോപ്പ് സോംഗ് സെയിൽസ് ആർട്ടിസ്റ്റ്, ടോപ്പ് സോഷ്യൽ ആർട്ടിസ്റ്റ് , ടോപ്പ് സെല്ലിംഗ് സോംഗ് എന്നീ വിഭാഗങ്ങളിലാണ് ബിടിഎസ് ബിൽബോർഡ് മ്യൂസിക് അവാർഡ്‌സിൽ നാമനിർദേശം ചെയ്യപ്പെട്ടിരിക്കുന്നത്.

Story highlights- BTS performance of ‘Butter’ at Billboard Music Awards