കൊവിഡ് ബോധവത്കരണ സന്ദേശവുമായി ‘ആർആർആർ’ ടീം- മലയാളം പറഞ്ഞ് രാജമൗലി

May 6, 2021

കൊവിഡ് പ്രതിസന്ധിയിൽ വീണ്ടും ഉലയുകയാണ് രാജ്യം കൊറോണയുടെ രണ്ടാം തരംഗം തീവ്രമാകുമ്പോൾ ആരാധകരോട് സുരക്ഷിതരായി തുടരാൻ വിഡിയോ സന്ദേശത്തിലൂടെ ആവശ്യപ്പെടുകയാണ് ആർആർആർ ടീം. ആലിയ ഭട്ട്, അജയ് ദേവ്ഗൺ, രാം ചരൺ, ജൂനിയർ എൻ‌ടി‌ആർ, രാജമൗലി എന്നിവരാണ് സന്ദേശം പങ്കുവയ്ക്കുന്നത്. വിവിധ ഭാഷയിലാണ് കൊവിഡ് പ്രതിരോധ സന്ദേശം താരങ്ങൾ പങ്കുവയ്ക്കുന്നത്. മലയാളത്തിലാണ് രാജമൗലിയുടെ സന്ദേശം.

കൊവിഡ് -19 നെതിരായ ഈ പോരാട്ടത്തിൽ എല്ലാവരും ഒന്നിക്കണമെന്ന് രാം ചരൺ, ജൂനിയർ എൻ‌ടി‌ആർ, എസ് രാജമൗലി എന്നിവർ ആവശ്യപ്പെടുന്നു. രാജ്യത്താകമാനമുള്ള കൊവിഡ് കേസുകളുടെ വളരെയധികം വർധനവിന് സാക്ഷ്യം വഹിക്കുകയാണ് എന്ന് പറഞ്ഞുകൊണ്ട് ആലിയ ഭട്ട് ആണ് സന്ദേശം ആരംഭിക്കുന്നത്.

Read More: അതിശയിപ്പിക്കുന്ന ഓർമ്മശക്തി; റെക്കോർഡുകൾ വാരിക്കൂട്ടി രണ്ടരവയസുകാരൻ

വാക്സിനേഷൻ എടുക്കണമെന്നും അഭ്യൂഹങ്ങൾക്ക് ചെവികൊടുക്കരുതെന്നും എല്ലാവരോടും അഭ്യർത്ഥിച്ചുകൊണ്ട് അജയ് ദേവ്ഗണും എത്തി. രാം ചരൺ, എൻ‌ടി‌ആർ ജൂനിയർ, സംവിധായകൻ എസ് എസ് രാജമൗലി എന്നിവരും മാസ്ക് ധരിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ആളുകളെ ബോധവത്കരിക്കുകയും വിവിധ പ്രാദേശിക ഭാഷകളിൽ കൃത്യസമയത്ത് വാക്സിനേഷൻ എടുക്കുന്നതിനെ കുറിച്ച് പറയുകയും ചെയ്തു.

Story highlights- RRR Team urge citizens to get vaccinated and stay safe