അതിമനോഹരമായി പാടി ദീപക് ദേവിന്റെ മകൾ; ക്യാമറയിൽ പകർത്തി അച്ഛൻ- വിഡിയോ

June 14, 2021

സിനിമാ പിന്നണി ഗാനരംഗത്ത് ദീപക് ദേവ് ചുവടുറപ്പിച്ചിട്ട് പതിനെട്ടു വർഷങ്ങൾ പിന്നിടുകയാണ്. ഒട്ടേറെ വൈവിധ്യമാർന്ന ഗാനങ്ങൾ ഇതിനോടകം ദീപക് ദേവ് മലയാളികൾക്ക് സമ്മാനിച്ചുകഴിഞ്ഞു. ദീപക് ദേവിന്റെ പാത പിന്തുടർന്ന് മക്കളും ഗാനരംഗത്ത് എത്തി. മൂത്തമകളായ ദേവിക. അച്ഛൻ വിധികർത്താവായി എത്തുന്ന ടോപ് സിംഗറിൽ മനോഹരമായ ഗാനവുമായി എത്തി വിസ്മയിപ്പിച്ചിരുന്നു.

ഇപ്പോഴിതാ, ദേവിക ദീപക് ദേവ് എന്ന യൂട്യൂബ് ചാനലിലൂടെ വ്യത്യസ്തമായ ശബ്ദവുമായി ശ്രദ്ധനേടുകയാണ്. ജബ് ഹാരി മെറ്റ് സേജൽ എന്ന സിനിമയിൽ അർജിത്ത് സിംഗ് ആലപിച്ച ‘ഹവായെൻ..’ എന്ന ഗാനമാണ് ദേവിക പാടുന്നത്. ദീപക് ദേവാണ് മകളുടെ പാട്ട് വിഡിയോയിൽ പകർത്തിയിരിക്കുന്നത്.

Read More: അതിമനോഹര ആലാപനവുമായി മകളുടെ സർപ്രൈസ് എൻട്രി; സന്തോഷ കണ്ണീരോടെ ദീപക് ദേവ്- ഹൃദ്യമായ വിഡിയോ

അതേസമയം, ‘ദി ഗ്രേറ്റസ്റ്റ് ഷോമാനി’ലെ ലോക പ്രസിദ്ധ ഗാനമായ ‘നെവർ എവർ..’ ആലപിച്ചുകൊണ്ടാണ് ദേവിക ടോപ് സിംഗർ വേദിയിൽ എത്തിയത്. പാട്ടിലുടനീളം കണ്ണുനിറഞ്ഞ് ആസ്വദിച്ചിരുന്ന ദീപക്, മകളെ ഓടിയെത്തി ആലിംഗനം ചെയ്താണ് സന്തോഷം അറിയിച്ചത്. മാത്രമല്ല, ഇപ്പോഴാണ് ഈ വേദിയിൽ കുട്ടികൾ പാടുമ്പോൾ അവരുടെ അച്ഛനമ്മമാരുടെ മാനസികാവസ്ഥ എനിക്ക് മനസിലായത് എന്ന് ദീപക് പറഞ്ഞതോടെ ടോപ് സിംഗർ വേദിയിൽ കൈയടി ഉയർന്നു.

Story highlights- deepak dev daughter cover song