പതിവായി സാനിറ്റൈസർ ഉപയോഗിക്കുന്നതിലൂടെ വരണ്ടുപോകുന്ന കൈകൾക്ക് പരിഹാരം

June 9, 2021

കൊവിഡ് കാലത്ത് എല്ലാവരും ശീലമാക്കിയ ഒന്നാണ് കൈകൾ ഇടയ്ക്കിടെ കഴുകുന്നതും സാനിറ്റൈസർ ഉപയോഗിക്കുന്നതും. എന്നാൽ, ഇടവിട്ട് ഇങ്ങനെ ചെയ്യുമ്പോൾ ചർമ്മം വല്ലാതെ വരണ്ടുപോകുന്നതാണ് പ്രധാന പ്രശ്നം. വീണ്ടും വീണ്ടും കയ്യുകൾ കഴുകുകയും വരണ്ടതാക്കുകയും ചെയ്യുമ്പോൾ‌ ചർമ്മത്തിലെ സ്വാഭാവിക എണ്ണകളെല്ലാം പുറന്തള്ളപ്പെടുന്നു. സോപ്പിലെയും സാനിറ്റൈസറിലെയും രാസവസ്തു ചിലരുടെ തൊലി ഉണങ്ങി അടർന്നുപോകാനും ഇടയാക്കുന്നു. എന്നാൽ, ഈ വരണ്ട അനുഭവത്തിൽ നിന്നും രക്ഷനേടാൻ ചില വീട്ടുവൈദ്യങ്ങളുണ്ട്.

കറ്റാർ വാഴ ചർമ്മത്തിലെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കുന്നു. ഇത് പ്രകൃതിദത്തവും സുരക്ഷിതവുമായ മോയ്‌സ്ചറൈസറായി പ്രവർത്തിക്കുന്നു. പെട്രോളിയം ജെല്ലി മോയ്‌സ്ചറൈസറായി ഉപയോഗിക്കാം. വരൾച്ച അനുഭവപ്പെടുമ്പോൾ പെട്രോളിയം ജെല്ലി പുരട്ടിയാൽ മതി.

വരണ്ട ചർമ്മത്തെ ചികിത്സിക്കാൻ വെളിച്ചെണ്ണ, പെട്രോളിയം ജെല്ലി പോലെ സുരക്ഷിതവും ഫലപ്രദവുമാണ്. എണ്ണ പതിവായി ഉപയോഗിക്കുന്നത് ജലാംശവും ചർമ്മത്തിന്റെ ഉപരിതലത്തിലെ ലിപിഡ് കൊഴുപ്പുകളുടെ എണ്ണവും മെച്ചപ്പെടുത്തുന്നു.

Read More: കേരളത്തിൽ ഇന്ന് സ്ഥിരീകരിച്ചത് 16,204 കൊവിഡ് കേസുകൾ; രോഗമുക്തി 20,237 പേർക്ക്

തേൻ ചർമ്മത്തെ മോയ്സ്ചറൈസ് ചെയ്യുന്ന ഒന്നാണ്. ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങളും തേനിൽ ഉണ്ട്. വരണ്ട ചർമ്മത്തെ ചികിത്സിക്കാൻ അനുയോജ്യമായ ഒരു വീട്ടുവൈദ്യമാണ് തേൻ. തേൻ നേരിട്ട് ചർമ്മത്തിൽ പുരട്ടുന്നത് പൂർണ്ണമായും സുരക്ഷിതമാണ്.

Story highlights- home remedies for dry hands