ആസ്വാദക ഹൃദയങ്ങൾ കീഴടക്കി മീനാക്ഷിയുടെ കൃഷ്ണനടനം; വിഡിയോ

June 18, 2021

മിനിസ്ക്രീൻ പ്രേക്ഷകർക്കും സിനിമാ പ്രേക്ഷകർക്കും ഒരുപോലെ പ്രിയങ്കരിയാണ് മീനാക്ഷി. സിനിമകളിൽ സജീവമായിരുന്നെങ്കിലും ഫ്‌ളവേഴ്‌സ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന ടോപ് സിംഗർ അവതാരകയായാണ് മീനാക്ഷി ജനപ്രിയത നേടിയത്. സ്വന്തം വീട്ടിലെ കുട്ടിയെന്ന സ്നേഹം ടോപ് സിംഗറിലൂടെ പ്രേക്ഷകരിൽ നിന്നും മീനാക്ഷിയെന്ന മീനൂട്ടിക്ക് ലഭിക്കാറുണ്ട്. രണ്ടാം സീസണിലും മീനാക്ഷി തന്നെയാണ് കുട്ടിക്കുറുമ്പുകളുടെ പ്രിയങ്കരിയായി എത്തിയിരിക്കുന്നത്.

ഇപ്പോഴിതാ, പാട്ടുവേദിയിലെ മീനാക്ഷിയുടെ മനോഹരമായൊരു നൃത്തമാണ് ശ്രദ്ധേയമാകുന്നത്. വിഷുവിനോട് അനുബന്ധിച്ചുള്ള എപ്പിസോഡിൽ കൃഷ്ണഗാനത്തിനൊപ്പമാണ് മീനാക്ഷിയുടെ നൃത്തം. മുൻപും മീനാക്ഷി പാട്ടുവേദിയിൽ മനോഹര നൃത്തം കാഴ്ചവെച്ചിട്ടുണ്ട്.

രണ്ടാം വയസിൽ അഭിനയലോകത്തേക്ക് മീനാക്ഷി. സ്‌കൂളിൽ പോകുന്നതുപോലെയാണ് ഷൂട്ടിങ്ങിനു പോകുന്നതെന്ന് മീനാക്ഷി അഭിമുഖങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. ടോപ് സിംഗർ വേദിയിലാണ് വീട്ടിലുള്ളതിനേക്കാളും അധികം സമയം ചിലവഴിക്കാറുള്ളതെന്നും എല്ലാരും ഒരു കുടുംബം പോലെയാണെന്നും മീനൂട്ടി പറയുന്നു.

‘കോൾഡ് കേസ്’ ജൂൺ 30ന് ആമസോണിൽ

അതേസമയം, രണ്ടു സിനിമകളിലാണ് മീനാക്ഷി ഇപ്പോൾ വേഷമിട്ടിരിക്കുന്നത്. പ്രകാശം പരത്തുന്ന പെൺകുട്ടിയും, അമീറയും. മീനാക്ഷിയുടെ അച്ഛൻ അനൂപിന്റെ കഥയിൽ ഒരുങ്ങുന്ന ചിത്രമാണ് അമീറ. സഹോദരൻ ആണ് മീനാക്ഷിക്ക് ഒപ്പം വേഷമിട്ടിരിക്കുന്നതും.

Story highlights- meenakshi dancing video