‘ഇവിടെ ഒരു മിയ മതി, രണ്ട് മിയ വേണ്ട’; രസികൻ സ്‌കിറ്റുമായി കുഞ്ഞു പാട്ടുകാർ

June 12, 2021

മനോഹരമായ നിമിഷങ്ങൾ സമ്മാനിക്കുന്ന ജനപ്രിയ ടെലിവിഷൻ ഷോയാണ് ടോപ് സിംഗർ സീസൺ 2. ഫ്‌ളവേഴ്‌സ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന പരിപാടിയിൽ പാട്ടുകൾക്കൊപ്പം കുട്ടികളുടെ മറ്റു കഴിവുകളും തെളിയിക്കാൻ അവസരമുണ്ട്. ഫ്‌ളവേഴ്‌സ് ടോപ് സിംഗർ അടുത്തിടെയാണ് ആഘോഷരാവുകളുമായി സ്റ്റാർ നൈറ്റ് ആരംഭിച്ചത്.

കലാ- സാംസ്‌കാരിക രംഗത്തുള്ള വിവിധ പ്രമുഖർ അതിഥികളായി എത്തുന്ന പരിപാടിയിൽ മത്സരാർത്ഥികളായ കുട്ടികൾ രസകരമായ സ്കിറ്റുകളും അവതരിപ്പിക്കാറുണ്ട്. നടി മിയ അതിഥിയായി എത്തിയ എപ്പിസോഡിൽ പാട്ടുവേദിയിലെ കുട്ടികുറുമ്പിയും ഇതേ പേരിലുമുള്ള മിയ മെഹകും സ്കിറ്റുമായി എത്തിയിരുന്നു.

Read More: അതിശയിപ്പിച്ച് ആധവ്; ഹൂലാഹൂപ്പിങ് നടത്തി റെക്കോർഡിലേക്ക് ഓടിക്കയറിയ കൊച്ചുമിടുക്കൻ

‘ഇവിടെ ഒരു മിയ മതി, രണ്ട് മിയ വേണ്ട’ എന്ന ഡയലോഗൊക്കെയായി രസകരമായ സ്കിറ്റാണ് ഈ മിടുക്കി പാട്ടുവേദിയിൽ അവതരിപ്പിച്ചത്. അതേസമയം, സിനിമാ രംഗത്തെയും സാംസ്‌കാരിക രംഗത്തെയും പ്രമുഖർ അതിഥികളായി എത്തുന്ന പരിപാടിയാണ് സ്റ്റാർ നൈറ്റ്. ടോപ് സിംഗറിലെ മത്സരാവേശം മാറ്റിവെച്ച് എല്ലാവരും നൃത്തവും പാട്ടുമായി സജീവമാകുന്ന സ്റ്റാർ നൈറ്റിൽ ഒട്ടേറെ കലാരൂപങ്ങളും പ്രേക്ഷകർക്കായി ഒരുക്കാറുണ്ട്. കലാരംഗത്തെ വിവിധ മേഖലകളിൽ ഉള്ളവർ സ്റ്റാർ നൈറ്റ് വേദിയിൽ എത്താറുണ്ട്.

Story highlights- miah mehak skit