ഷിക്കിന്റെ ആ അദ്ഭുത ഗോള്‍ ചെന്നെത്തിയത് യൂറോകപ്പ് ചരിത്രത്തിലേക്ക്: വിഡിയോ

June 15, 2021
Patrik Schick scores ‘goal of the tournament’

കൊവിഡ് പ്രതിസന്ധിമൂലം ഗാലറികളില്‍ ആള്‍തിരക്ക് കുറവാണെങ്കിലും ഫുട്‌ബോള്‍ ആവേശം അലയടിക്കുകയാണ്. ഇപ്പോഴിതാ ശ്രദ്ധ നേടുകയാണ് യൂറോകപ്പ് ചരിത്രത്തില്‍ തന്നെ ഇടം നേടിയ ഒരു അദ്ഭുത ഗോളിന്റെ വിശേഷങ്ങള്‍. സമൂഹമാധ്യമങ്ങളിലടക്കം ഈ സൂപ്പര്‍ ഗോള്‍ ഇതിനോടകംതന്നെ വൈറലായിക്കഴിഞ്ഞു.

ചെക്ക് റിപ്പബ്ലിക് സ്‌ട്രൈക്കര്‍ പാട്രിക് ഷിക്ക് ആണ് ഈ ചരിത്രഗോളിന്റെ സൃഷ്ടാവ്. സെന്റര്‍ലൈന് സമീപത്തുനിന്നും ഗോള്‍പോസ്റ്റ് ലക്ഷ്യമാക്കി ഷിക്ക് പന്ത് തട്ടിയപ്പോള്‍, അത് ചെന്നുകയറിയതത് ഗോള്‍ പോസ്റ്റിലേക്ക് മാത്രമല്ല യൂറോ കപ്പ് ചരിത്രത്തിലേക്ക് കൂടിയാണ്.

Read more: രാമായണക്കാറ്റേ….; ഗംഭീര ആലാപനവുമായി ഹനൂനയും രാഹുലും

45.44 മീറ്റര്‍ താണ്ടിയാണ് പന്ത് ഗോള്‍ പോസ്റ്റിലെത്തിയത്. യൂറോകപ്പ് ചരിത്രത്തിലെ ഏറ്റവും അകലെ നിന്നുള്ള ഗോളായിരുന്നു ഇത്. ആ അദ്ഭുത ഗോളിലൂടെ പാട്രിക് ഷിക്കിന്റെ പേര് ചരിത്രത്താളുകളില്‍ക്കൂടി ഇടം നേടിയിരിക്കുകയാണ്. മത്സരത്തിന്റെ 52-ാം മിനിറ്റിലായിരുന്നു അദ്ഭുത ഗോളിന്റെ പിറവി.

Story highlights: Patrik Schick scores ‘goal of the tournament’