2050ലെ ടോപ്‌ സിംഗറിന്റെ അവസ്ഥ; രസകരമായ വിഡിയോയുമായി മീനാക്ഷി

June 22, 2021

രസകരമായ നിമിഷങ്ങൾ എന്നും സമ്മാനിക്കുന്ന വേദിയാണ് ടോപ് സിംഗർ. മത്സരാർത്ഥികളായ കുട്ടികളും വിധികർത്താക്കളുമെല്ലാം രസകരമായ വിശേഷങ്ങളുമായി സജീവമാകുന്ന ടോപ് സിംഗറിൽ പാട്ടുകൾക്കൊപ്പം രസകരമായ സംഭവങ്ങളും അരങ്ങേറാറുണ്ട്. രണ്ടാം സീസണിലേക്ക് എത്തിയിരിക്കുന്ന ടോപ് സിംഗർ 2050ൽ എത്തുമ്പോൾ എങ്ങനെയായിരിക്കും എന്ന വിഡിയോ പങ്കുവെച്ചിരിക്കുകയാണ് അവതാരകയായ മീനാക്ഷി.

2050ലെ ടോപ് സിംഗർ എങ്ങനെയായിരിക്കും എന്ന് കാണണോ എന്ന് ചോദിച്ചുകൊണ്ട് എത്തുന്ന മീനാക്ഷി രസകരമായ ചില ചിത്രങ്ങൾ കോർത്തിണക്കിയാണ് പങ്കുവയ്ക്കുന്നത്. വിധികർത്താക്കളായ എം ജി ശ്രീകുമാർ, മധു ബാലകൃഷ്ണൻ, ദീപക് ദേവ്, ആശ ശരത്ത് എന്നിവർ വാർധക്യത്തിൽ എത്തുമ്പോഴുള്ള ലുക്കാണ് മീനാക്ഷി പങ്കുവെച്ചത്. മീനാക്ഷിയും വയസായാലുള്ള ലുക്കും പങ്കുവെച്ചിട്ടുണ്ട്. ഈ ചിത്രങ്ങൾ വേദിയിൽ ചിരി നിറച്ചു.

Read More: മലയാളികളുടെ പ്രിയഗാനവുമായി വർഷങ്ങൾക്ക് ശേഷം ഒരേവേദിയിൽ ദുർഗയും ശ്രീനാഥും- വിഡിയോ

മലയാള ടെലിവിഷൻ ചരിത്രത്തിൽ ടോപ് സിംഗറിനോളം ജനപ്രീതി നേടിയ മറ്റൊരു സംഗീത പരിപാടിയില്ല. കുരുന്നു പാട്ടുകാരുടെ അസാമാന്യ ഗാന വൈഭവവും രസകരമായ നിമിഷവുമൊക്കെ ടോപ് സിംഗറിനെ വേറിട്ട് നിർത്തുന്നു. ആദ്യ സീസൺ അവസാനിച്ചതിന് തൊട്ടുപിന്നാലെ തന്നെ രണ്ടാം സീസണും എത്തി. ഇത്തവണ പാട്ടിനൊപ്പം കുറുമ്പും കുസൃതിയും അൽപം കൂടുതലുള്ള മത്സരാർത്ഥികളാണ് മാറ്റുരയ്ക്കുന്നത്. ഭാവ ഗായകരും, നടൻ പാട്ടിന്റെ ചേലുള്ളവരും മാത്രമല്ല, അഭിനയത്തിലും മുന്നിട്ട് നിൽക്കുന്നവർ ടോപ് സിംഗർ സീസൺ 2ന്റെ വേദിയിലുണ്ട്.

Story highlights- top singer after 50 years funny video