‘പാട്ടുപാടാൻ അറിയാതെ..ഒന്നുമൊന്നും അറിയാതെ..’; ഗിത്താറിൽ താളമിട്ട് പാടി അന്ന ബെന്നിന്റെ സഹോദരി

July 21, 2021

തിരക്കഥാകൃത്തായ ബെന്നി പി നായരമ്പലത്തിന്റെ മകളാണ് നടി അന്ന ബെൻ. കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തിലൂടെ അഭിനയ ലോകത്തേക്ക് എത്തിയ അന്ന ബെൻ, മലയാള സിനിമയിലെ ഏറ്റവും പ്രതീക്ഷയുള്ള നടിമാരിൽ ഒരാളായി മാറിയത് ചുരുങ്ങിയ കാലംകൊണ്ടാണ്. പഠനശേഷം അഭിനയിക്കാനുള്ള ആഗ്രഹം അച്ഛൻ ബെന്നി പി നായരമ്പലത്തിനോട് പങ്കുവെച്ചെങ്കിലും ഓഡിഷനിലൂടെയാണ് അന്ന കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തിലെ ബേബിമോളായി എത്തിയത്.

അന്നയ്ക്ക് അഭിനയത്തിലാണ് മികവെങ്കിൽ സഹോദരി സൂസന്ന ബെൻ പാട്ടിലാണ് തിളങ്ങുന്നത്. സുസന്നയുടെ ഇൻസ്റ്റാഗ്രാം പേജിൽ നിറയുന്നത് ഗിത്താറിനൊപ്പമുള്ള പാട്ടുകളാണ്. ഇപ്പോഴിതാ. ‘പാട്ടുപാടാനറിയാതെ..’ എന്ന ഹിറ്റ് ഗാനവുമായി എത്തിയിരിക്കുകയാണ് സൂസന്ന. ഗിത്താറിൽ താളമിട്ടാണ് സൂസന്നയുടെ പാട്ട്.

Read More: ‘പറയുന്നതിന് മുൻപ് ഡാൻസ് കളിക്കുന്ന ഒരു സാധനം’- നവ്യയുടെ രസികൻ വിഡിയോയുമായി കുഞ്ചാക്കോ ബോബൻ

ബെന്നി പി നായരമ്പലത്തിന്റെയും ഫുൽജയുടെയും മക്കളാണ് അന്നയും സൂസന്നയും. ചുരുക്കം ചിത്രങ്ങൾ കൊണ്ട് തന്നെ പ്രതിഭയുള്ള അഭിനേത്രിയാണെന്ന് തെളിയിക്കാൻ അന്ന ബെന്നിന് സാധിച്ചു. സാറാസ് എന്ന ചിത്രത്തിലാണ് അന്ന ഏറ്റവും ഒടുവിൽ വേഷമിട്ടത്.

Story highlights- anna ben sister susanna ben singing video