പതിമൂന്നുവർഷങ്ങൾക്ക് മുൻപ് ടെലിവിഷൻ പ്രേക്ഷകരുടെ ഹൃദയത്തിൽ ചേക്കേറിയ കൊച്ചുഗായിക വീണ്ടും സ്‌ക്രീനിൽ- ടോപ് സിംഗർ വേദിയിൽ പിറന്ന അവിസ്മരണീയ നിമിഷം

July 21, 2021

വർഷങ്ങൾക്ക് മുൻപ് ആലാപന മികവിലൂടെ ഹൃദയം കീഴടക്കിയ കലാകാരന്മാരെ ടോപ് സിംഗർ ഇവന്റിലൂടെ ഫ്‌ളവേഴ്‌സ് ടി വി പ്രേക്ഷകർക്ക് മുന്നിൽ എത്തിച്ചിരുന്നു. ദുർഗ, ശ്രീനാഥ്‌ എന്നിവരെല്ലാം പിന്നണി ഗാനരംഗത്ത് സജീവമെങ്കിലും അവരുടെ വിശേഷങ്ങളും പാട്ടുകളുമായി ടോപ് സിംഗറിൽ എത്തിയപ്പോൾ പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. ഇപ്പോഴിതാ, ഇവർക്ക് പുറമെ മറ്റൊരു കലാകാരിയെയും പാട്ടുവേദിയിലേക്ക് എത്തിച്ചിരിക്കുകയാണ്.

പതിമൂന്നു വർഷങ്ങൾക്ക് മുൻപ് ഒരു റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയയായ പൂർണശ്രീ ഹരിദാസ് ആണ് പാട്ടുവേദിയിൽ കുരുന്നു ഗായകർക്കൊപ്പം ഭാഗമാകാൻ എത്തിയത്. മനോഹര ഗാനങ്ങളുമായി നിറസാന്നിധ്യമായ പൂർണശ്രീക്ക് ഒരു സർപ്രൈസും പാട്ടുവേദിയിൽ ഒരുങ്ങിയിരുന്നു. ചെറുപ്പത്തിൽ പങ്കെടുത്ത ജീവിതത്തിലെ വഴിത്തിരിവായ ഷോയുടെ അതേ പ്രൊഡ്യൂസറാണ് ടോപ് സിംഗറിന്റെയും പ്രൊഡ്യൂസർ സിന്ധു എസ് മേനോൻ. മലയാളത്തിലെ ആദ്യ സംഗീത റിയാലിറ്റി ഷോയായ ലിറ്റിൽ മാസ്റ്റേഴ്സ് എന്ന ഷോയുടെ സീസൺ 2 വിന്നർ ആയിരുന്നു പൂർണശ്രീ.

അന്ന് പാടിവിസ്മയിപ്പിച്ച കൊച്ചുമിടുക്കിയെ കുറിച്ചുള്ള സന്തോഷം നിറഞ്ഞ ഓർമ്മകൾ എം ജി ശ്രീകുമാർ പാട്ടുവേദിയിൽ പങ്കുവെച്ചു. അന്ന് പാടിയ പാട്ടുകൾ ടോപ് സിംഗർ സ്‌ക്രീനിൽ സംഗീതാസ്വാദകർക്കായി പങ്കുവയ്ക്കുകയും ചെയ്തു. റിയാലിറ്റി ഷോയ്ക്ക് ശേഷം പാട്ടിൽ ഒരുപാട് ദൂരം പൂർണശ്രീ പിന്നിട്ടിരുന്നു.

Read More: ‘തേങ്ങ ഉടയ്ക്ക് സ്വാമി..’- ചിരിപടർത്തി വീണ്ടും മിടുക്കികൾ

സ്കൂൾ തലത്തിൽ തുടർച്ചയായ എട്ടുവർഷം കലാതിലകപട്ടം അണിഞ്ഞ ഈ കലാകാരി ഭവൻസ് വിദ്യാപീഠത്തിന്റെ അഭിമാനമായിരുന്നു. 2019ലെ എം.ജി.സർവകലാശാല കലോത്സവത്തിൽ പൂർണശ്രീ ഹരിദാസ് കലാതിലക പട്ടവും സ്വന്തമാക്കിയിരുന്നു.

Story highlights- poornasree haridas’s memorable top singer moment