ഇത് ലോകത്തിലെ സകല ഗർഭിണികൾക്കുമുള്ള സമർപ്പണം; ശ്രദ്ധേയമായി സാറാസിലെ ഗാനം

July 8, 2021

സിനിമാപ്രേമികൾക്കിടയിൽ ചർച്ചയാകുകയാണ് ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത സാറാസ്. ചർച്ചചെയ്യപ്പെടേണ്ട വേറിട്ടൊരു ആശയം മനോഹരമായി പ്രേക്ഷകരിലേക്ക് എത്തിച്ച ചിത്രത്തിൽ നായികയായി എത്തുന്നത് അന്ന ബെൻ ആണ്. ഇപ്പോഴിതാ, ചിത്രത്തിലെ മനോഹരമായൊരു ഗാനം പങ്കുവെച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ.

‘ഈ പാട്ട് ലോകത്തിലെ സകല ഗർഭിണികൾക്കുമുള്ള ഞങ്ങളുടെ സമർപ്പണമാണ്. മനു മഞ്ജിത്ത്‌ എഴുതി തകർത്ത ഷാനിക്കയുടെ മാസ്റ്റർപീസ്’ എന്ന വിശേഷണത്തോടെയാണ് ജൂഡ് ആന്റണി ഗാനം പങ്കുവെച്ചിരിക്കുന്നത്. സണ്ണി വെയ്‌നാണ് ചിത്രത്തില്‍ നായകകഥാപാത്രമായെത്തുന്നത്. മല്ലിക സുകുമാരന്‍, അജു വര്‍ഗീസ്, സിജു വില്‍സണ്‍, ജിബു ജേക്കബ്, ശ്രിന്ദ, ധന്യ വര്‍മ്മ തുടങ്ങി നിരവധി താരങ്ങളും ചിത്രത്തില്‍ കഥാപാത്രങ്ങളായെത്തുന്നു.

Read More: ഇതാണ് ആ പറഞ്ഞ പണം കായ്ക്കുന്ന മരം; കൗതുകമായി നാണയമരം

അതേസമയം കൊവിഡ്ക്കാലത്ത് ഏറെ പ്രതിസന്ധികളെ തരണം ചെയ്തുകൊണ്ടാണ് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്. എല്ലാത്തരത്തിലുമുള്ള കൊവിഡ് മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടായിരുന്നു ചിത്രീകരണം. അതേസമയം, ആഷിക് അബു സംവിധാനം ചെയ്യുന്ന നാരദൻ എന്ന ചിത്രത്തിലാണ് അന്ന ബെൻ അടുത്തതായി വേഷമിടുന്നത്. ചിത്രത്തിൽ ടൊവിനോ തോമസാണ് നായകൻ.

Story highlights- saras movie special song