‘അനുരാഗത്തിൻ വേളയിൽ..’- മനോഹര നൃത്തച്ചുവടുകളുമായി ഡയാന; പ്രണയപൂർവ്വം ഷിയാസും

July 29, 2021

തമാശകളുടെയും കലയുടെയും അരങ്ങാണ് സ്റ്റാർ മാജിക്. മിനിസ്ക്രീൻ പ്രേക്ഷകർ പ്രായഭേദമന്യേ കാത്തിരുന്ന് കാണുന്ന സ്റ്റാർ മാജിക്കിൽ സ്കിറ്റുകളും, കൗണ്ടർ മേളവും ഒപ്പം താരങ്ങളുടെ കലാ വൈഭവങ്ങൾ പ്രകടിപ്പിക്കാനുള്ള അവസരവുമുണ്ട്. സ്റ്റാർ മാജിക്കിന്റെ ഏറ്റവും പുതിയ എപ്പിസോഡിൽ താരങ്ങളെല്ലാം പ്രേമം സിനിമയിലെ നിവിൻ പോളിയുടെ ലുക്കിലാണ് എത്തിയത്. കറുത്ത ഷർട്ടും വെള്ളമുണ്ടും ഉടുത്ത് പുരുഷന്മാർ എത്തിയപ്പോൾ സ്റ്റാർ മാജിക് വേദിക്ക് ഒരു കോളേജ് ചന്തമാണ് ലഭിച്ചത്.

അതോടൊപ്പം മനോഹരമായ നിമിഷങ്ങളും സ്റ്റാർ മാജിക്കിൽ പിറന്നു. അതിലൊന്നാണ് ഡയാന ഹമീദും ഷിയാസ് കരീമും ചേർന്ന് അവതരിപ്പിച്ച നൃത്തം. മലയാളികളുടെ ഹൃദയം കീഴടക്കിയ ഗാനങ്ങളിൽ ഒന്നാണ് ‘അനുരാഗത്തിൽ വേളയിൽ..’. തട്ടത്തിൻ മറയത്ത് എന്ന ചിത്രത്തിൽ നിവിൻ പോളിയും ഇഷ തൽവാറും അഭിനയിച്ച ഗാനത്തിലാണ് ഡയാനയും ഷിയാസും ചുവടുവെച്ചത്.

Read More: ആരും കാണാതെ വർഷങ്ങളോളം കാടിനുള്ളിൽ ഒളിഞ്ഞിരുന്ന വെള്ളച്ചാട്ടം- മനോഹരമായ കാഴ്ച കണ്ടെത്തി ഫോറസ്റ്റ് ഓഫീസർ

ഡയാന മനോഹരമായ ചുവടുകൾ സമ്മാനിച്ചപ്പോൾ പിന്തുണയുമായി പ്രണയപൂർവ്വം ഷിയാസ് കരീമും ഒപ്പം ചേർന്നു. ഷിയാസ് കരീമിന്റെ വിശേഷങ്ങൾ എപ്പോഴും ശ്രദ്ധേയമാകാറുണ്ട്. മിസ് മലയാളി 2020 വിജയിയും നർത്തകിയും, കളരി അഭ്യാസിയും, ബോക്‌സറുമെല്ലാമായ അഭി മുരളിക്കൊപ്പം ഷിയാസ് അവതരിപ്പിച്ച നൃത്തവും ശ്രദ്ധേയമായിരുന്നു.

Story highlights- shiyas kareem and dayana hameed dance