പ്രണയവും വിരഹവും പങ്കുവെച്ച് കാളിദാസും മേഘ ആകാശും; ശ്രദ്ധേയമായി സിമ്പു ആലപിച്ച ഗാനം

July 10, 2021

കാളിദാസ് ജയറാം ആദ്യമായി നായകനായി വേഷമിട്ട ചിത്രമാണ് ഒരു പക്കാ കഥൈ. വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷമാണ് ചിത്രം റിലീസ് ചെയ്തത്. ഇരുവരുടെയും ആദ്യ ചിത്രമായിരുന്നു ഒരു പക്കാ കഥൈ. ഇപ്പോഴിതാ, വർഷങ്ങൾക്ക് ശേഷം ഒരു മ്യൂസിക് ആൽബത്തിനായി ഒന്നിച്ചിരിക്കുകയാണ് ഇരുവരും. സംഗീത സംവിധായകൻ യുവൻ ശങ്കർ രാജ ഒരുക്കിയ ‘തപ്പു പണ്ണീട്ടേൻ’ എന്ന മ്യൂസിക് വിഡിയോയിലാണ് ഇരുവരും ഒന്നിച്ചത്.

ഗാനം ആലപിച്ചിരിക്കുന്നത് നടൻ സിമ്പുവാണ്‌. പ്രണയം നഷ്ടമാകുന്നതും വിരഹവുമൊക്കെയാണ് മ്യൂസിക് വിഡിയോയിലൂടെ പങ്കുവയ്ക്കുന്നത്. വിഘ്നേഷ് രാമകൃഷ്ണന്റെ വരികളാണ് ഗാനത്തിന്റേത്. അബി&അബി എന്റർടൈൻമെന്റിന്റ ബാനറിൽ അബിനേഷ് എളങ്കോവനാണ് തപ്പു പണ്ണീട്ടേൻ ഒരുക്കിയിരിക്കുന്നത്. റിലീസ് ചെയ്ത് ഒരുദിനം പിന്നിടുമ്പോൾ ട്രെൻഡിങ്ങിൽ അഞ്ചാം സ്ഥാനത്ത് എത്തിയിരിക്കുകയാണ് ഗാനം.

Read More: മിയക്കുട്ടിയുടെ പാട്ടിലലിഞ്ഞ് ടോപ് സിംഗർ വേദി; മിഴിനിറഞ്ഞ് എംജി ശ്രീകുമാർ

അതേസമയം, യുവൻ ശങ്കർ രാജയും സിമ്പുവും റിലീസിനൊരുങ്ങുന്ന മനാട് എന്ന ചിത്രത്തിലും ഒന്നിച്ചിട്ടുണ്ട്. വിജയ് സേതുപതിക്കൊപ്പം പുതിയ ചിത്രത്തിൽ അഭിനയിക്കാനുള്ള ഒരുക്കത്തിലാണ് മേഘ ആകാശ്. ജാക്ക് ആൻഡ് ജിൽ എന്ന മലയാള ചിത്രമാണ് കാളിദാസ് നായകനായി റിലീസിന് ഒരുങ്ങുന്നത്.

Story highlights- Thappu Pannitten’ song stars Kalidas Jayaram, Megha Akash