പ്രിയ ഗായകൻ വേണുഗോപാലും മകനും ചേർന്നുപാടി, ‘ഉണരുമീ ഗാനം..’- ഹൃദയംതൊട്ട സംഗീത കാഴ്ച

July 28, 2021

മലയാളികൾക്ക് ഹൃദയംതൊടുന്ന ഒട്ടേറെ ഗാനങ്ങൾ സമ്മാനിച്ച ഗായകനാണ് വേണുഗോപാൽ. ‘ഉണരൂമീ ഗാനം..’ മുതൽ ‘രാരീ രാരീരം രാരോ..’ വരെ നീളുകയാണ് ഹൃദ്യമായ ആ ഗാനങ്ങൾ. ‘ഓടരുതമ്മാവാ ആളറിയാം’ എന്ന സിനിമയിലൂടെ സിനിമാ പിന്നണി ഗാനരംഗത്ത് സജീവമായ വേണുഗോപാൽപിന്നണി ഗാനരംഗത്ത് മൂന്നരപ്പതിറ്റാണ്ട് പിന്നിട്ടുകഴിഞ്ഞു. അച്ഛന്റെ പാത പിന്തുടർന്ന് മകൻ അരവിന്ദും സംഗീത ലോകത്തേക്ക് എത്തി.

ഇപ്പോഴിതാ, മകനൊപ്പം ചേർന്ന് മലയാളികളുടെ ഇടയിൽ വേണുഗോപാലിനെ പ്രിയങ്കരനാക്കിയ ഗാനം ആലപിക്കുകയാണ് പ്രിയ ഗായകൻ. മൂന്നാംപക്കം എന്ന സിനിമയിലെ ഉണരുമീ ഗാനം എന്ന പാട്ടാണ് അച്ഛനും മകനും ചേർന്ന് ആലപിക്കുന്നത്. അച്ഛൻ പാടുമ്പോൾ താളംപിടിച്ച് ഒപ്പം ചേർന്ന് ലയിച്ച് പാടുകയാണ് മകൻ അരവിന്ദ്.

Read More: കലിപ്പ് ലുക്കിൽ പൃഥ്വിരാജ് സുകുമാരൻ; ‘കുരുതി’ പ്രേക്ഷകരിലേക്ക്

വേണുഗോപാലിന്റെ മകൻ അരവിന്ദ് വേണുഗോപാലും ഇപ്പോൾ പിന്നണി ഗാനരംഗത്തേക്ക് ചുവട് വെച്ചുകഴിഞ്ഞു. വരനെ ആവശ്യമുണ്ട് എന്ന സിനിമയിൽ ഒരു ഗാനം ആലപിക്കുകയും ഗാനരംഗത്ത് അഭിനയിക്കുകയും ചെയ്തിരുന്നു അരവിന്ദ്.

Story highlights- venugopal and aravind singing