പ്ലസ്ടു കഴിഞ്ഞവർക്കായി ട്വന്റിഫോറും ലോകപ്രശസ്ത ‘DE MONTFORT UNIVERSITY’ യുടെ ദുബായ് ക്യാമ്പസും ചേർന്ന് ഒരുക്കുന്ന സൗജന്യ വെബ്ബിനാറിൽ ഭാഗമാകാം

August 1, 2021

എല്ലാ വിദ്യാർത്ഥികളുടെയും ജീവിതത്തിൽ വളരെ നിർണായകമായ ഒരു ഘട്ടമാണ് പ്ലസ് ടു. അതിനുശേഷം എന്താണ് പഠിക്കേണ്ടത് എന്നത് അഭിരുചിക്കനുസരിച്ച് തെരഞ്ഞെടുക്കാൻ കഷ്ടപ്പെടുന്നവരാണ് അധികവും. പലർക്കും വിദേശത്ത് ഉപരിപഠനം നടത്തണമെന്ന സ്വപ്‌നങ്ങൾ ഉണ്ടെങ്കിലും മികച്ച തൊഴിലവസരങ്ങളുള്ള വിഷയം തെരഞ്ഞെടുക്കാൻ കൃത്യമായ മാർഗനിർദേശങ്ങൾ ലഭിക്കാറില്ല. ഇനിയെന്ത് എന്ന ചോദ്യവുമായി നിൽക്കുന്ന പ്ലസ്ടു കഴിഞ്ഞവർക്കായി ട്വന്റിഫോറും ലോകപ്രശസ്ത ‘DE MONTFORT UNIVERSITY’ യുടെ ദുബായ് ക്യാമ്പസും ചേർന്ന് ഒരു വെബ്ബിനാർ ഒരുക്കുകയാണ്.

അന്തർദേശീയ പഠനസാധ്യതകളെക്കുറിച്ചാണ് പ്രസിദ്ധരായ പഠന വിദഗ്ദ്ധരും മികച്ച കരിയർ വിജയം നേടിയവരും സൗജന്യ വെബ്ബിനാറിലൂടെ പങ്കുവയ്ക്കുന്നത്. വിദ്യാർത്ഥികളുടെ ഭാവിക്ക് കൂടുതൽ പ്രാധാന്യം നൽകുന്ന ‘DE MONTFORT UNIVERSITY’ യുടെ ദുബായ് ക്യാമ്പസ് സിഇഓ ഡോ.വിദ്യ വിനോദ്, ഐക്യരാഷ്ട പരിസ്ഥിതി പ്രോഗ്രാം ദുരന്ത സംഘർഷ വിഭാഗം മേധാവി മുരളി തുമ്മാരുകുടി, മുൻ ഇന്ത്യൻ ഡിപ്ലോമാറ്റ് ടി പി ശ്രീനിവാസൻ, ടെക്‌നോപാർക്ക് മുൻ സിഇഓ ജി വിജയരാഘവൻ എന്നിവരാണ് വെബ്ബിനാറിൽ പങ്കെടുക്കുന്നത്. മോഡറേറ്ററായി പ്രശസ്ത മാധ്യമപ്രവർത്തകനും അസ്സിസ്റ്റന്റ്റ് പ്രൊഫസറുമായ ഡോക്ടർ അരുൺകുമാറും എത്തുന്നു.

ആഗസ്റ്റ് 11 ബുധനാഴ്ച വൈകുന്നേരം ആറുമണിമുതലാണ് സൗജന്യ വെബ്ബിനാർ ഒരുക്കിയിരിക്കുന്നത്. അന്തർദേശീയ നിലവാരത്തിൽ തൊഴിൽ നൈപുണ്യം നേടാനും തൊഴിലവസരങ്ങളെ കുറിച്ച് വിശദമായി അറിയാനും ഉപകാരപ്രദമായ വെബ്ബിനാറിൽ പങ്കെടുക്കാൻ ഇന്ന് തന്നെ രജിസ്റ്റർ ചെയ്യൂ.

For Free Registration: www.flowerstv.in/webinar/

Story highlights- 24 news & DE MONTFORT UNIVERSITY free webinar