മുള്ളൻകൊല്ലി വേലായുധനൊപ്പം ചുവടുവെച്ച് അനുവും അസീസും; വിഡിയോ

August 3, 2021

രസകരമായ നിമിഷങ്ങൾ എന്നും മലയാളികൾക്ക് സമ്മാനിക്കുന്ന ജനപ്രിയ ഷോയാണ് സ്റ്റാർ മാജിക്. അഭിനയ രംഗത്തെയും സമൂഹമാധ്യമങ്ങളിലെയും താരങ്ങളാണ് ഫ്‌ളവേഴ്‌സ് ടി വി ഒരുക്കുന്ന സ്റ്റാർ മാജിക്കിൽ അണിനിരക്കുന്നത്. സീരിയൽ രംഗത്ത് നിന്നും എത്തിയ അഭിനേതാക്കൾക്കും ഒട്ടേറെ ആരാധകരെ സമ്മാനിച്ചത് സ്റ്റാർ മാജിക് വേദിയാണ്. സീരിയൽ അഭിനേത്രിയായ അനു കൂടുതൽ ജനപ്രിയയായത് സ്റ്റാർ മാജിക്കിലൂടെയാണ്. ഒട്ടേറെ ആരാധകരാണ് അനുവിനുള്ളത്.

അനുവിന്റെ രസകരമായ സംസാരത്തിനും കുസൃതിക്കും ഗെയിമുകളിലെ പ്രകടനത്തിനും ഒട്ടേറെ ആരാധകരുണ്ട്. ഇപ്പോഴിതാ, മനോഹരമായൊരു നൃത്തവുമായി എത്തിയിരിക്കുകയാണ് അനു. ഒപ്പം അഖിൽ, അസീസ് എന്നിവരുമുണ്ട്. നരൻ എന്ന സിനിമയിലെ മുള്ളൻകൊല്ലി വേലായുധന്റെ ലുക്കിലാണ് അഖിൽ വേദിയിൽ എത്തിയിരിക്കുന്നത്. ഇതിനൊപ്പം തങ്കച്ചൻ വിതുരയും മനോഹരമായൊരു സ്‌കിറ്റുമായി എത്തി.

Read More: വാത്തി കമിംഗിന് ചുവടുവെച്ച് ക്രിക്കറ്റ് താരം ഡേവിഡ് വാർണർ- വിഡിയോ

 അതേസമയം, സ്റ്റാർ മാജിക് ഷോയിലൂടെയും മിനി സ്‌ക്രീൻ പരമ്പരകളിലെ അനുജത്തി കുട്ടിയായും എത്തിയ അനുമോൾ ഇന്ന് പ്രേക്ഷകരുടെ വീട്ടിലെ അംഗത്തെപോലെയാണ്. ആരാധകർ തന്നെ ഇക്കാര്യം സോഷ്യൽ മീഡിയ വഴി പറയാറുണ്ട്.

Story highlights- star magic fame anu dance performance