‘ഫ്‌ളവേഴ്‌സ് കിറ്റക്‌സ് മൈ സൂപ്പർ ബെഡ്‌റൂം’ കോണ്ടസ്റ്റിൽ പങ്കെടുക്കൂ, കാത്തിരിക്കുന്നത് കൈ നിറയെ സമ്മാനങ്ങൾ..

October 18, 2021

മനോഹരമായ കിടപ്പുമുറി ആരുടേയും മനസിന് നൽകുന്ന സംതൃപ്തി ചെറുതല്ല. ആഡംബര ഹോട്ടലുകളിലെ മുറികളിൽ ഉറങ്ങിയാലും സ്വന്തം കിടപ്പുമുറി നൽകുന്ന സുരക്ഷിതത്വം അവിടെ ലഭിക്കില്ല. ചെറുതെങ്കിലും ഇങ്ങനെ നിങ്ങളുടെ മനസ്സിനോട് ചേർന്ന് നിൽക്കുന്ന കിടപ്പുമുറിയിലൂടെ സമ്മാനം നേടാനുള്ള ഒരു അവസരമാണ് ഇപ്പോൾ ഒരുങ്ങിയിരിക്കുന്നത്. `

ഫ്‌ളവേഴ്‌സ് ടി വി ഫേസ്ബുക്ക് പേജിൽ ആരംഭിച്ച ‘ഫ്‌ളവേഴ്‌സ് കിറ്റക്‌സ് മൈ സൂപ്പർ ബെഡ്‌റൂം’ ഫോട്ടോ കോണ്ടസ്റ്റിൽ പങ്കെടുക്കുന്നവർക്കാണ് നിരവധി സമ്മാനങ്ങൾ നേടാൻ അവസരം ഒരുങ്ങിയിരിക്കുന്നത്. നിങ്ങളുടെ മനോഹരമായ ബെഡ്റൂമിന്റെ ചിത്രം ക്യാമറയിൽ പകർത്തി ഫ്‌ളവേഴ്‌സ് ടി വി ഫേസ്ബുക്ക് പേജിലെ പോസ്റ്റിനു താഴെ കമന്റ്റ് ചെയ്യുക.

ഇതിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന ഒരാൾക്ക് ഐഫോണ്‍ സ്വന്തമാക്കാനുള്ള സുവര്‍ണാവസരമാണ് ‘ഫ്‌ളവേഴ്‌സ് കിറ്റക്‌സ് മൈ സൂപ്പർ ബെഡ്‌റൂം’ ഒരുക്കിയിരിക്കുന്നത്. മാത്രമല്ല, ഇതിനുപുറമെ തെരഞ്ഞെടുക്കപ്പെടുന്ന നൂറുപേർക്ക് കിറ്റക്‌സ് നൽകുന്ന ഗിഫ്റ്റ് വൗച്ചറും സ്വന്തമാക്കാം. ഒക്ടോബർ 31 വരെയാണ് കോണ്ടസ്റ്റിന്റെ ഭാഗമാകാനുള്ള സമയം.

ചിത്രങ്ങൾ കമന്റ്റ് ചെയ്യേണ്ട ഫേസ്ബുക്ക് പേജ് ലിങ്ക് ഇതാ; FLOWERS T V

കൂടുതൽ വിവരങ്ങൾക്ക്- https://www.flowerstv.in/my-super-bedroom/

Story highlights- flowers kitex bedroom contest