കൊവിഡ് നിർണയം ഇനി എളുപ്പം; കൊവിഫൈന്‍ഡ് ആന്റിജന്‍ സെല്‍ഫ് ടെസ്റ്റ് കിറ്റിലൂടെ

October 9, 2021

കൊവിഡ് ബാധിതരാണോ എന്ന് സംശയമുള്ളവർക്ക് ഇനി ലാബുകൾ പോയി രോഗം നിർണയിക്കേണ്ട. കൊവിഫൈന്‍ഡ് കൊവിഡ്-19 ആന്റിജന്‍ സെല്‍ഫ് ടെസ്റ്റ് കിറ്റ് ഉപയോഗിച്ച് സ്വന്തമായി വീട്ടിൽ തന്നെ കൊവിഡ് പരിശോധിക്കാം. ലാബുകളിൽ പോയി പരിശോധിക്കുന്നതിന്റെ ബുദ്ധിമുട്ടുകളും റിസൾട്ടിനായി കാത്തിരിപ്പും ഇതിലൂടെ ഒഴിവാക്കാം. രോഗനിർണയം വേഗത്തിലാക്കാനും രോഗബാധിതനാണെങ്കിൽ സ്വയം നിരീക്ഷണത്തിൽ പ്രവേശിക്കാനും ഇതിലൂടെ രോഗവ്യാപനം തടയാനും സാധിക്കും.

ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് അഥവാ ഐസിഎംആർ അംഗീകരിച്ച പരിശോധനാരീതിയാണ് കൊവിഫൈന്‍ഡ്. രോഗവ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ രോഗബാധിതരെന്ന് സംശയിക്കുന്നവരെ പുറത്തിറക്കാതെ വീട്ടിൽ തന്നെ രോഗം നിർണയിക്കുന്നത് രോഗവ്യാപനം തടയാൻ ഏറെ സഹായകമാണ്. കൊവിഫൈന്‍ഡ് ആപ്പിലൂടെയാണ് പ്രവര്‍ത്തനം.

രോഗലക്ഷണമുള്ളവരുടെയോ ലക്ഷണമില്ലെങ്കില്‍തന്നെ സമ്പര്‍ക്കപ്പട്ടികയില്‍ വന്നവരുടെയോ മൂക്കിലെ സ്രവമാണ് കൊവിഫൈന്‍ഡിലൂടെ ഫലം കണ്ടെത്തുന്നത്. കൊവിഫൈന്‍ഡില്‍ ഫലം പോസിറ്റീവായി തെളിഞ്ഞാല്‍ വീണ്ടും ആര്‍ടിപിസിആര്‍ നടത്തി പുനപരിശോധിക്കേണ്ടതില്ലെന്നതാണ് പ്രത്യേകത. രണ്ടുവയസുമുതലുള്ള കുട്ടികളിലും മുതിര്‍ന്നവരിലും കൊവിഫൈന്‍ഡ് ആന്റിജന്‍ സെല്‍ഫ് ടെസ്റ്റ് കിറ്റുപയോഗിച്ച് രോഗനിര്‍ണയം നടത്താം. ഫലം നെഗറ്റീവ് ആണെങ്കില്‍ രോഗലക്ഷണങ്ങളനുസരിച്ച് ആവശ്യമെങ്കില്‍ മെഡിക്കല്‍ സേവനം തേടാം.

കൊവിഫൈന്‍ഡ് കൊവിഡ്-19 ആന്റിജന്‍ സെല്‍ഫ് ടെസ്റ്റിന്റെ ഗുണങ്ങള്‍:

  1. വീട്ടിലിരുന്ന് സൗകര്യാര്‍ത്ഥം കൊവിഡ് നിര്‍ണയം നടത്താം
  2. രണ്ടുവയസുമുതലുള്ള കുട്ടികളിലും മുതിര്‍ന്നവരിലും ടെസ്റ്റ് നടത്താം
  3. 15 മിനിറ്റുള്ളില്‍ പരിശോധനാഫലം ലഭിക്കും
  4. കൊവിഫൈന്‍ഡ് ആപ്പുവഴി റിസള്‍ട്ട് നോക്കാം
  5. മൂക്കിലൂടെ സ്രവമെടുക്കുന്ന കൊവിഫൈന്‍ഡ് ടെസ്റ്റില്‍ വേദനയോ അസ്വസ്ഥതകളോ ഇല്ല
  6. ടെസ്റ്റ് കിറ്റിന്റെ ഉപയോഗരീതി കൊവിഫൈന്‍ഡ് ആപ്പിലെ വിഡിയോയിലൂടെ എളുപ്പത്തില്‍ മനസിലാക്കാം ഏതെങ്കിലും സാഹചര്യത്തില്‍ കൊവിഡ് ബാധിതനായ വ്യക്തിയുമായി സമ്പര്‍ക്കമുണ്ടായാല്‍ സമ്പര്‍ക്കം വ്യാപിക്കാതിരിക്കാനും വേഗത്തില്‍ നിരീക്ഷണത്തില്‍ പ്രവേശിക്കാനും സാധിക്കും. കൊവിഫൈന്‍ഡ് കൊവിഡ്-19 ആന്റിജന്‍ സെല്‍ഫ് ടെസ്റ്റ് കിറ്റിന്റെ ചിലവും കുറവാണ്.