സഞ്ചാരപ്രേമികൾക്ക് ദൃശ്യവിരുന്നൊരുക്കി ‘അത്ഭുതങ്ങളുടെ കുന്ന്’

പ്രകൃതി ഒരുക്കിയ അത്ഭുതക്കാഴ്ചകൾ തേടിപോകുന്നവർ തീർച്ചയായും പോകേണ്ട ഒരിടമാണ് ഇന്ത്യയിലെ നയാഗ്ര എന്നറിയപ്പെടുന്ന ചിത്രകൂട് വെള്ളച്ചാട്ടം. നയാഗ്ര വെള്ളച്ചാട്ടത്തെപ്പോലെ നിരന്ന് പതഞ്ഞ് ഒഴുകുന്ന മനോഹരമായ വെള്ളച്ചാട്ടമാണ് ചിത്രകൂട് വെള്ളച്ചാട്ടം. അതിനാൽത്തന്നെ ഇന്ത്യയുടെ നയാഗ്ര എന്നാണ് ഈ വെള്ളച്ചാട്ടം അറിയപ്പെടുന്നത് പോലും.

വെള്ളച്ചാട്ടത്തിന്റെ ഭംഗി അതിന്റെ പൂർണതയിൽ ആസ്വദിക്കാൻ കഴിയുന്ന ഒരിടം കൂടിയാണിത്. പ്രകൃതി ഒരുക്കിയ അതിഗംഭീരമായ ദൃശ്യവിസ്മയമാണ് ചിത്രക്കൂട് വെള്ളച്ചാട്ടം സമ്മാനിക്കുന്നത്. മഴക്കാലത്ത് ചിത്രകൂട് വെള്ളച്ചാട്ടത്തിന് ആരേയും അതിശയിപ്പിക്കുന്ന ഭംഗിയാണ്. നിരന്ന് പതഞ്ഞൊഴുകുന്ന വെള്ളം സഞ്ചാരികളുടെ മനം നിറയ്ക്കുന്ന കാഴ്‌ചയാണ്‌.

Read also: 47 വർഷമായി ഒരേ സ്ഥലത്ത് പാർക്ക് ചെയ്ത നിലയിൽ; സ്മാരകമായി മാറിയ കാറിന് പിന്നിൽ…

ചത്തീസ്ഗഢിലെ ബസ്തര്‍ ജില്ലയിലെ ജഗദല്‍പ്പൂരിന് അടുത്താണ് ചിത്രകൂട് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. ഇന്ത്യയിലെ ഏറ്റവും വീതി കൂടിയ വെള്ളച്ചാട്ടവും ചിത്രകൂട് ആണ്. 95 അടി ഉയരത്തില്‍ നിന്നുമാണ് വെള്ളം പതഞ്ഞ് താഴെ നദിയിലേക്ക് ഒഴുകുന്നത്. മുന്നൂറ് മീറ്ററോളം വീതിയുമുണ്ട് ഈ വെള്ളച്ചാട്ടത്തിന് ഈ സവിശേഷത തന്നെയാണ് ചിത്രകൂട് വെള്ളച്ചാട്ടത്തിന് ഇന്ത്യയുടെ നയാഗ്ര എന്ന വിശേഷണം നേടിക്കൊടുത്തതും.

Read also: റെയിൽവേ ട്രാക്കിൽ നിന്നും വേസ്റ്റ് ഗ്ലാസുകൾ പെറുക്കി ജീവിതം തുടങ്ങി; ഒരു കോടി വേദിയിൽ നിന്നും ലഭിച്ച തുകയുമായി ആമിനക്കുട്ടിയുടെ ആഗ്രഹം നിറവേറ്റാൻ ഇറങ്ങിയ പൊലീസുകാരൻ…

ചിത്രകൂട് എന്ന വാക്കിന്റെ അര്‍ത്ഥം അത്ഭുതങ്ങളുടെ കുന്ന് എന്നാണ്. സാസ്‌കാരികവും മതപരവുമായി ഒട്ടേറെ പ്രത്യേകതകളുമുണ്ട് ഉത്തരേന്ത്യന്‍ പട്ടണമായ ജഗദല്‍പ്പൂരിന്. വടക്കേ വിന്ധ്യ പര്‍വതനിരകളിലായാണ് ഈ പട്ടണം. ചരിത്രപ്രാധാന്യമുള്ള നിരവധി ക്ഷേത്രങ്ങളും ഈ പ്രദേശങ്ങളിലുണ്ട്.

Story highlights: Beauty of Niagara Falls of India, The Chitrakoot Waterfalls