സഹായിക്കാൻ KENME online English ഉള്ളപ്പോൾ ഇനി ആത്മവിശ്വാസത്തോടെ എവിടെയും ഇംഗ്ലീഷ് സംസാരിക്കാം

December 7, 2021

ഇംഗ്ലീഷ് സംസാരിക്കാൻ പഠിക്കുന്നതിന്റെ ആവശ്യകത വളരെയേറെ വർധിച്ചിരിക്കുകയാണ് ഇന്നത്തെ സമൂഹത്തിൽ. ഇംഗ്ലീഷ് അനായാസം സംസാരിക്കാൻ സാധിക്കുന്നത് ജോലി സാധ്യത വർധിപ്പിക്കുന്നു എന്നതിലുപരി ദൈനംദിന ആശയവിനിമയത്തിൽ പോലും വലിയ പ്രാധാന്യം അർഹിക്കുന്ന ഒന്നായി മാറിയിരിക്കുന്നു. എന്നാൽ, ഇനിയെങ്ങനെ ഇംഗ്ലീഷ് പേടിക്കും എന്ന ആശങ്കയാണ് പലർക്കും. ഇംഗ്ലീഷ് സംസാരിക്കാൻ ഭയമുള്ളതുകൊണ്ടുതന്നെ പൊതുവേദികളിൽ എത്താൻ മടിക്കുന്നവരും ധാരാളമാണ്. എന്നാൽ ഇനി ഇംഗ്ലീഷ് ഒരു ബാലികേറാ മലയല്ല. ആർക്കും എവിടെയിരുന്നും വാട്സാപ്പിലൂടെ ഇംഗ്ലീഷ് പഠിക്കാൻ സാധിക്കും.

വീട്ടമ്മമാരോ വിദ്യാര്‍ത്ഥികളോ ആരുമായികൊള്ളട്ടെ ഒഴിവുള്ള സമയത്ത് വാട്സ്ആപ്പിലൂടെ വളരെ ലളിതമായി ഇനി ഇംഗ്ലീഷ് സംസാരിക്കാന്‍ പഠിക്കാം. നമ്മുടെ ഒഴിവനുസരിച്ച് ട്രെയിനറുമായി സംസാരിച്ചും സംശയങ്ങള്‍ തീര്‍ത്തും ഒഴുക്കോടെ അനായാസം ഇംഗ്ലീഷ് പഠിക്കാനുള്ള അവസരമൊരുക്കുകയാണ് KENME online English.

എല്ലാവരും പലതരം ജോലിയിലും പഠനത്തിലും ഏര്‍പ്പെടുന്നവരായിരിക്കും. അതിനാല്‍ ഇംഗ്ലീഷ് പഠിക്കാന്‍ എവിടെ സമയം എന്ന ചിന്ത പലപ്പോഴും വരും. എന്നാല്‍ KENME യില്‍ ഓരോരുത്തര്‍ക്കും അവരവര്‍ക്ക് സൗകര്യപ്രദമായ സമയത്ത് പ്രത്യേകമായാണ് ക്ലാസ്സകള്‍ ഉള്ളത് എന്നത് വ്യക്തിപരമായ മികവ് വര്‍ദ്ധിപ്പിക്കാന്‍ ഏറെ സഹായിക്കും. ക്ലാസുകള്‍ നഷ്ടമായാല്‍ നിങ്ങളുടെ സൗകര്യമനുസരിച്ച് വീണ്ടും അറ്റന്‍ഡ് ചെയ്യാനുള്ള അവസരവുമുണ്ട്. ഇംഗ്ലീഷ് അനായാസം കൈകാര്യം ചെയ്യാന്‍ KENME online English നിങ്ങളെ പ്രാപ്തരാക്കുന്നു.

ഓരോരുത്തര്‍ക്കും ഇംഗ്ലീഷ് ഭാഷയില്‍ നിലവിലുള്ള പരിജ്ഞാനവും അറിവും അനുസരിച്ചാണ് ക്ലാസുകള്‍. പേര്‍സണല്‍ ട്രെയിനറുടെ കീഴില്‍ സ്ഥിരമായുള്ള പരിശീലനം ഇംഗ്ലീഷ് സംസാരിക്കുന്നതിനുള്ള ബുദ്ധിമുട്ട് മറികടക്കാന്‍ ഏറെ സഹായകമാകും.

ഓരോരുത്തരുടെയും ഇംഗ്ലീഷിലുള്ള പ്രാവണ്യം വ്യത്യസ്തമായതിനാല്‍ ക്ലാസുകള്‍ Entry level , Secondary level , Advanced level എന്നിങ്ങനെ മൂന്ന് തരത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. ക്ലാസ്സുകള്‍ക്ക് പുറമെ നിങ്ങളുടെ സംശയങ്ങള്‍ തീര്‍ക്കാനും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കാനും ആശയവിനിമയം നടത്താനും സാധിക്കും.

ഇംഗ്ലീഷ് സംസാരിക്കാന്‍ ബുദ്ധിമുട്ടുന്നവരാണോ? ഇനി അനായാസം പഠിക്കാം KENME online English ലൂടെ

https://wa.me/918137888123

story highlights- you can now confidently speak English anywhere With The help Of KENME online English