Anantharam

അനന്തരം: സുമനസുകളുടെ കാരുണ്യം തേടി ഗുരുതര ഹൃദയ രോഗത്തോട് പോരാടുന്ന പതിമൂന്നുകാരി റജീന

രോഗവും ദുരിതവും തളർത്തിയ ജീവിതങ്ങൾക്ക് കൈത്താങ്ങാകുകയാണ് ഫ്‌ളവേഴ്‌സ് ചാനൽ,അനന്തരത്തിലൂടെ. അനേകരാണ് അനന്തരത്തിലൂടെ ജീവിതം കരുപ്പിടിച്ചത്. ഇനിയും ഒട്ടേറെ പേരിലേക്ക് സഹായങ്ങൾ എത്തിക്കാനുമുണ്ട്. ലോക മലയാളികളുടെ സഹായം ഏകോപിപ്പിക്കുകയാണ് അനന്തരം ചെയ്യുന്നത്. പാലക്കാട് മാങ്ങോട് സ്വദേശിനിയായ റെജീന എൺപത് ശതമാനം ബുദ്ധിത്തകരാറുള്ള പതിമൂന്നു വയസുകാരിയാണ്. ഒപ്പം ഹൃദയത്തിനും തകരാറാറുണ്ട്. ശസ്ത്രക്രിയയിലൂടെ അസുഖം ഭേദമാക്കാനും സാധിക്കില്ല. കാരണം...

അനന്തരം: ലോകമലയാളികളുടെ കനിവ് കാത്ത് എഡ്വിൻ

സഹജീവികൾക്ക് ജീവിതവഴികളിൽ ആശ്വാസത്തിന്റെ വെളിച്ചമായി മാറിയിരിക്കുകയാണ് ഫ്‌ളവേഴ്‌സ് ടിവിയിൽ സംപ്രേഷണം ചെയ്യുന്ന അനന്തരം. മഹാരോഗങ്ങളോട് പൊരുതി ജയിച്ചവർക്ക് ലോകമലയാളികൾ കൈത്താങ്ങുമായി എത്തുന്ന വേദികൂടിയാണിത്. എഡ്വിൻ എന്ന പത്ത് വയസുകാരൻ ഓടിക്കളിക്കേണ്ട പ്രായത്തിൽ വേദനകൾ പേറുകയാണ്. ജന്മനാ നടക്കാനോ ഇരിക്കാനോ സാധിക്കാത്ത അവസ്ഥയിലാണ് ഈ കുഞ്ഞുബാലൻ. ഒപ്പം സംസാരശേഷിയും...

കരുണവറ്റാത്ത സുമനസ്സുകളുടെ കാരുണ്യം കാത്ത് ഒരു കുടുംബം

ജീവിതത്തില്‍ മഹാദുരന്തങ്ങളോട് പോരാടി അനുദിനവും വേദനിക്കുന്ന അനേകര്‍ക്ക് ആശ്വസമേകുകയാണ് ഫ്ളവേഴ്‌സ് ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന അനന്തരം പരിപാടി. സമൂഹത്തില്‍ ദുരിതമനുഭവിക്കുന്നവരെ കണ്ടെത്തുകയും അവര്‍ക്ക് കാരുണ്യത്തിന്റെ സാന്ത്വന സ്പര്‍ശമേകാന്‍ സുമനസ്സുകളെ കണ്ടെത്തുകയും ചെയ്യുന്നു ഈ പരിപാടിയിലൂടെ. അനേകര്‍ക്കാണ് അനന്തരം പരിപാടി പുത്തന്‍ പ്രതീക്ഷകളും സ്വപനങ്ങളും സമ്മാനിക്കുന്നത്. കോട്ടയം ജില്ലയിലെ വാകത്താനം സ്വദേശികളാണ് എബ്രഹാമും ജിനി എബ്രഹാമും....

അനന്തരം: അഞ്ചുമാസം മാത്രം പ്രായമുള്ള കുരുന്നിനു വേണം, രണ്ടു പ്രധാന ശസ്ത്രക്രിയകൾക്കായി സുമനസുകളുടെ കൈത്താങ്ങ്

രോഗവും ദുരിതവും തളർത്തിയ ജീവിതങ്ങൾക്ക് കൈത്താങ്ങാകുകയാണ് ഫ്‌ളവേഴ്‌സ് ചാനൽ അവതരിപ്പിക്കുന്ന സ്വാന്തന പരിപാടിയായ അനന്തരം. ലോകമെമ്പാടുമുള്ള മലയാളികളുടെ സഹായങ്ങൾ ഏകോപിപ്പിച്ച് അർഹരായവരിലേക്ക് എത്തിക്കാൻ ഫ്‌ളവേഴ്‌സ് നടത്തുന്ന പ്രയത്നങ്ങൾ എപ്പോഴും പ്രശംസനീയമാണ്. പത്തനംതിട്ട റാന്നി സ്വദേശികളായ മനോജ്-അശ്വതി ദമ്പതികളുടെ അഞ്ചു മാസം മാത്രം പ്രായമുള്ള കുഞ്ഞ് അതിഗുരുതരമായൊരു അവസ്ഥയിലൂടെയാണ് കടന്നു പോകുന്നത്. മേലണ്ണാക്ക് ഇല്ലാതെ മൂത്രനാളി ഒന്നിച്ചിരിക്കുന്ന...

അനന്തരം: ദുരിതക്കയത്തില്‍ നിന്നും കരകയറാന്‍ സുമനസ്സുകളുടെ കാരുണ്യം കാത്ത് ബിജു

അനേകര്‍ക്ക് കാരുണ്യത്തിന്റെ സാന്ത്വന സ്പര്‍ശമേകുന്ന പരിപാടിയാണ് ഫ്ളവേഴ്സ് ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന അനന്തരം പരിപാടി. മഹാരോഗത്തോട് പോരാടുന്ന നിരവധി പേര്‍ക്കാണ് ഈ പരിപാടിയിലൂടെ സഹായങ്ങള്‍ ലഭിക്കുന്നത്. നോവിന്റെ നീര്‍ച്ചാല്‍ ഒഴുകിയ മിഴികളില്‍ സന്തോഷം നിറയ്ക്കാനാണ് അനന്തരം പരിപാടിയുടെ ശ്രമം. രോഗാവസ്ഥയില്‍ ബുദ്ധിമുട്ടുന്നവര്‍ക്ക് അനേകരാണ് സഹായങ്ങള്‍ വാഗ്ദാനം ചെയ്യുന്നത്. ഒരുപാട് പേര്‍ക്ക് പുത്തന്‍ പ്രതീക്ഷകളും സ്വപ്‌നങ്ങളും...

അനന്തരം: പ്രളയം തകർത്ത രാജേഷിന്റെ ജീവിതത്തിന് അടിത്തറ പാകാൻ ഖത്തർ മലയാളികളുടെ കൈത്താങ്ങ്

ജീവിത പ്രതിസന്ധികളിൽ പൊരുതി വിജയിക്കാൻ കനിവ് തേടുന്നവർക്കായി ലോകമലയാളികളുടെ സഹായമെത്തിക്കുകയാണ് അനന്തരം. അശരണരായ രോഗികൾക്ക് താങ്ങാകുന്നതിനൊപ്പം വിവിധ ഇടങ്ങളിൽ നിന്നുള്ള സഹായങ്ങൾ ഏകോപിപ്പിക്കുകയും ചെയ്യുന്നു ഈ കനിവ് നിറഞ്ഞ പരിപാടി. കേരളം നടുങ്ങിയ പ്രളയത്തിൽ സ്വന്തമായുണ്ടായിരുന്നതെല്ലാം നഷ്ടപ്പെട്ട ഒട്ടേറെ പേരിൽ ഒരാളാണ് നിലമ്പൂർ സ്വദേശിയായ രാജേഷ്. പ്രളയനാന്തരം എല്ലാം നഷ്ടമായവർക്ക് സഹായമെത്തിക്കാനുള്ള വിവിധ ശ്രമങ്ങൾ നടക്കുന്നുണ്ടെങ്കിലും...

അനന്തരം: അഞ്ജലി മോൾക്ക് എഴുന്നേറ്റ് നടക്കാൻ വേണം സുമനസുകളുടെ സഹായം

മഹാരോഗങ്ങളോട് പൊരുതി ജയിച്ചവർക്ക് ലോകമലയാളികൾ കൈത്താങ്ങുമായി  എത്തുന്ന വേദിയാണ് ഫ്‌ളവേഴ്‌സ് ടിവിയിൽ സംപ്രേഷണം ചെയ്യുന്ന അനന്തരം. സഹജീവികൾക്ക് ജീവിതവഴികളിൽ ആശ്വാസത്തിന്റെ നറുതിരി നാളമായി മാറിയിരിക്കുകയാണ് ഇന്ന് അനന്തരം. വയനാട് സ്വദേശിനിയായ അഞ്ജലി ലക്ഷ്മി ജനിച്ച കാലം മുതൽക്കേ  ആശുപത്രികളെ ആശ്രയിച്ചാണ് ജീവിക്കുന്നത്. അഞ്ജലിയുടെ അമ്മ ഗർഭിണിയായിരിക്കുമ്പോൾ കൃത്യസമയത്ത് സിസേറിയൻ ചെയ്യാത്തതുമൂലം കുട്ടിയുടെ ഞരമ്പുകൾക്ക് ഏറ്റ ക്ഷതമാണ് അഞ്ജലിയെ...

അനന്തരം: കരുണ വറ്റാത്ത നല്ല മനസ്സുകളുടെ സഹായം കാത്ത് മൃദുല്‍

ആത്മവിശ്വാസത്തിന്റെ കരുത്തും കാരുണ്യത്തിന്റെ സാന്ത്വന സ്പര്‍ശവുമായി ഫ്‌ളവേഴ്‌സ് ടിവി ആരംഭിച്ച പരിപാടിയാണ് അനന്തരം. മഹാരോഗങ്ങളോട് പൊരുതി ജീവിതം മുഴുവന്‍ ദുരിതങ്ങള്‍ സഹിക്കുന്നവരെ സംഘടിപ്പിക്കുകയും, ജീവിക്കാന്‍ പാടുപെടുന്ന അവര്‍ക്ക് സാമ്പത്തിക സഹായങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചെയ്തുകൊടുക്കാന്‍ സാധിക്കുന്ന ലോക മലയാളികളെ സംഘടിപ്പിക്കുകയും ചെയ്യുക എന്നതാണ് 'അനന്തരം' പരിപാടിയുടെ മുഖ്യ ലക്ഷ്യം. നിരവധി പേര്‍ക്കാണ് അന്തരം പരിപാടിയിലൂടെ...

അനന്തരം: രാഖിക്ക് ജീവിതത്തിലേക്കെത്താൻ വേണം, സുമനസുകളുടെ കൈത്താങ്ങ്

രോഗങ്ങളോടും ജീവിതത്തോടും മല്ലിട്ട് മുന്നേറാൻ ശ്രമിക്കുന്നവർക്ക് കൈത്താങ്ങാകാൻ ഫ്ളവേഴ്സ് ടി വി ആരംഭിച്ച സാന്ത്വന പരിപാടിയാണ്‌ അനന്തരം. ഒട്ടേറെ പേർക്കാണ് അനന്തരം ജീവിതത്തിൽ വെളിച്ചം വിതറിയത്. ലോകത്തെമ്പാടുമുള്ള മലയാളികളിൽ നിന്നുമുള്ള സഹായഹസ്തങ്ങൾ ഏകോപിപ്പിക്കുകയാണ് അനന്തരം. മുണ്ടക്കയം സ്വദേശിനിയായ രാഖിക്ക് ജീവിതത്തിലേയ്ക്ക് തിരികെയെത്തണം. ജീവിത വഴിയിൽ തനിച്ചായപ്പോൾ ഒപ്പം നിന്ന അമ്മയ്ക്കും ഒന്നുമറിയാത്ത മകൾക്കുമൊപ്പം രാഖിക്ക് പൂർണാരോഗ്യത്തോടെ...

അനന്തരം അനുവിന് സമ്മാനിച്ചത് ശുഭപ്രതീക്ഷയുടെ നാളുകൾ

ആത്മവിശ്വാസത്തിന്റെ കരുത്തും കാരുണ്യത്തിന്റെ സാന്ത്വന സ്പര്‍ശവുമായി ഫ്ളവേഴ്‌സ് ടിവി ആരംഭിച്ച പരിപാടിയാണ് അനന്തരം. ഇതിനോടകം നിരവധി ആളുകൾക്ക് അനന്തരത്തിലൂടെ സഹായം ലഭിച്ചുകഴിഞ്ഞു. 'അനന്തരം' മാസങ്ങൾക്ക് മുൻപ് പരിചയപ്പെടുത്തിയ അനുവാണ് ഇപ്പോൾ അനന്തരത്തിൽ വീണ്ടും എത്തിയിരിക്കുന്നത്. മൂന്ന് വർഷങ്ങൾക്ക് മുൻപ്, 2016 ഒക്ടോബർ 27 നാണ് അനുവിന് അപകടംസംഭവിച്ചത്. കിണറ്റിൽ നിന്നും വെള്ളം കോരുന്നതിനിടയിൽ കയറിൽ കാൽ...

Latest News

തായ്‌ലന്റിൽ വേണ്ട തമ്പാനൂർ മതി; ജോൺ കാറ്റാടിയെ ചാക്കിലാക്കാനെത്തിയ ഈശോ, ‘ബ്രോ ഡാഡി’ വിഡിയോ

ലൂസിഫറിന് ശേഷം പൃഥ്വിരാജ് സുകുമാരൻ മോഹൻലാലിനെ നായകനാക്കി ഒരുക്കുന്ന ചിത്രമാണ് ബ്രോ ഡാഡി. ജനുവരി 26 മുതൽ പ്രേക്ഷകരിലേക്കെത്താൻ ഒരുങ്ങുന്ന ചിത്രത്തിന്റെ പ്രോമോ വിഡിയോ പുറത്തുവിട്ടിരിക്കുകയാണ്...