new malayalam movie

കൈനിറയെ പൂക്കളും നിറ പുഞ്ചിരിയുമായ് സൗബിന്‍; ശ്രദ്ധേയമായി ‘അമ്പിളി’യുടെ ഫസ്റ്റ്‌ലുക്ക്

ചുരുങ്ങിയ കാലയളവുകൊണ്ട് പ്രേക്ഷക ഹൃദയങ്ങളില്‍ ഇടം നേടിയ താരമാണ് സൗബിന്‍ സാഹിര്‍. കഥാപാത്രങ്ങളിലെ വിത്യസ്തതകൊണ്ടും അഭിനയ മികവുകൊണ്ടുമെല്ലാം താരം വെള്ളിത്തിരയില്‍ മികച്ചു നില്‍ക്കുന്നു. സൗബിന്‍ സാഹിര്‍ കേന്ദ്ര കഥാപാത്രമായി പുതിയ ചിത്രമെത്തുന്നു 'അമ്പിളി' എന്നാണ് ചിത്ത്രതിന്റെ പേര്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. പൂക്കള്‍ക്കു നടുവില്‍ കൈയില്‍ നിറെയ പൂക്കളും...

വിനയന്‍- മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പുതിയ ചിത്രമൊരുങ്ങുന്നു

ചലച്ചിത്രസംവിധായകന്‍ വിനയനും മലയാളത്തിന്റെ സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലും കൈകോര്‍ക്കുന്നു. മോഹന്‍ലാലിനെ കേന്ദ്ര കഥാപാത്രമാക്കി പുതിയ സിനിമയെടുക്കുന്നു എന്ന വിവരം വിനയന്‍ തന്നെയാണ് ആരാധകരുമായി പങ്കുവെച്ചത്. ഒരു ബിഗ് ബജറ്റ് ചിത്രമായിരിക്കും ഒരുങ്ങുന്നതെന്നാണ് സൂചന. വിനയന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ഇന്നു രാവിലെ ശ്രീ മോഹന്‍ലാലുമായി കുറേ നേരം സംസാരിച്ചിരുന്നു.. വളരെ പോസിറ്റീവായ ഒരു ചര്‍ച്ചയായിരുന്നു അത്.. ശ്രീ മോഹന്‍ലാലും ഞാനും...

വക്കീല്‍ വേഷത്തില്‍ ദിലീപ്; ‘കോടതി സമക്ഷം ബാലന്‍ വക്കീല്‍’ ഫസ്റ്റ് ലുക്ക്

ദിലീപ് കേന്ദ്ര കഥാപാത്രമായെത്തുന്ന ചിത്രമാണ് 'കോടതി സമക്ഷം ബാലന്‍ വക്കീല്‍'. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍. വക്കീല്‍ വേഷത്തിലാണ് ദിലീപ് ചിത്രത്തിലെത്തുന്നത്. 'പാസഞ്ചര്‍' എന്ന സിനിയ്ക്ക് ശേഷം ദിലീപ് വക്കീല്‍ വേഷത്തിലെത്തുന്ന ചിത്രമാണ് 'കോടതി സമക്ഷം ബാലന്‍ വക്കീല്‍'. മംമ്താ മോഹന്‍ദാസും പ്രിയ ആനന്ദും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. 'വില്ലന്‍' എന്ന ചിത്രത്തിനു...

ബാലു വര്‍ഗീസ് കേന്ദ്ര കഥാപാത്രമായി ‘മൊഹബ്ബത്തിന്‍ കുഞ്ഞബ്ദുള്ള’

അഭിനയമികവുകൊണ്ടും കഥാപാത്രങ്ങളിലെ വിത്യസ്തതകൊണ്ടും ശ്രദ്ധേയനായ നടനാണ് ബാലു വര്‍ഗീസ്. 'ഹണി ബീ', 'കിംഗ് ലയര്‍' എന്നീ ചിത്രങ്ങളിലൂടെയാണ് ബാലു വര്‍ഗീസ് മലയാളികള്‍ക്ക് സുപരിചിതനായത്. ബാലു വര്‍ഗീസ് കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമെത്തുന്നു. 'മൊഹബ്ബത്തിന്‍ കുഞ്ഞബ്ദുള്ള' എന്നാണ് ചിത്രത്തിന്റെ പേര്. സിനിമയടെ സ്വിച്ച് ഓണ്‍ കര്‍മ്മം സംവിധായകന്‍ സത്യന്‍ അന്തിക്കാട് നിര്‍വ്വഹിച്ചു. ബോബെയില്‍ ജോലി തേടി എത്തിയ...

ഹരിതാഭയില്‍ നിറഞ്ഞൊരു പ്രണയം; ‘പിപ്പലാന്ത്രി’യിലെ ആദ്യ ഗാനം കാണാം

പ്രകൃതി സംരക്ഷണത്തിന്റെയും സ്ത്രീ സംരക്ഷണത്തിന്റെയും കഥ പറയുന്ന ചിത്രമാണ് 'പിപ്പലാന്ത്രി'. ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. 'വാനം മേലെ കാറ്റ്...' എന്നു തുടങ്ങുന്ന ഗാനമാണ് യുട്യൂബില്‍ റിലീസ് ചെയ്തത്. യേശുദാസാണ് ഗാനത്തിന്റെ ആലാപനം. ശാന്തി ആന്റണി അങ്കമാലിയാണ് ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത്. ജോയ്‌സ് തോന്നിയാമലയുടേതാണു ഗാനത്തിലെ വരികള്‍. 'വാനം മേലെ കാറ്റ്...', എന്ന...

”എന്റെ മാത്രം പെണ്‍കിളി…; ‘ജോണി ജോണി യെസ് അപ്പ’യിലെ പുതിയ വീഡീയോ ഗാനം

മലയാളികളുടെ പ്രിയതാരം കുഞ്ചാക്കോ ബോബന്‍ നായകനായെത്തുന്ന 'ജോണി ജോണി യെസ് അപ്പ' എന്ന ചിത്രത്തിലെ പുതിയ വീഡിയോ ഗാനം പുറത്തുവിട്ടിരിക്കുകയാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍. 'എന്റെ മാത്രം പെണ്‍കിളി...' എന്നു തുടങ്ങുന്ന ഗാനത്തിന്റെ വീഡിയോയാണ് യുട്യൂബില്‍ റിലീസ് ചെയ്തത്. കുഞ്ചാക്കോ ബോബനും അനു സിത്താരയും നിറഞ്ഞു നില്‍ക്കുന്ന വീഡിയോ പ്രണയാര്‍ദ്രമാണ്. ബി കെ ഹരിനാരായണന്റേതാണ് ഗാനത്തിലെ...

അറബിക്കടലിന്റെ സിംഹമാകാന്‍ മോഹന്‍ലാല്‍; ‘മരയ്ക്കാറി’ന്റെ ഷൂട്ടിംഗ് ഹൈദരബാദില്‍ ആരംഭിക്കും

മലയാള ചലച്ചിത്രലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം'. മോഹന്‍ലാല്‍ നായകനായെത്തുന്ന ചിത്രമാണ് മരയ്ക്കാര്‍. പ്രിയദര്‍ശനാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. ഹൈദരബാദിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുക. നിരവധി സെറ്റുകളും റാമോജി ഫിലിംസിറ്റിയില്‍ മരയ്ക്കാരുടെ ചിത്രീകരണത്തിനായി ഒരുങ്ങുന്നുണ്ട്. 'ബാഹുബലി' എന്ന സിനിമയിലൂടെ ശ്രദ്ധേയനായ കലാസംവിധായകന്‍ സാബു സിറിളിന്റെ നേതൃത്വത്തിലാണ് ചിത്രത്തിനുവേണ്ടിയുള്ള കപ്പല്‍ ഒരുങ്ങുന്നത്. പ്രണവ്...

ചലച്ചിത്ര സംവിധാന രംഗത്തേക്ക് കലാഭവന്‍ ഷാജോണും; ആദ്യ ചിത്രത്തില്‍ പൃഥിരാജ് നായകന്‍

മലയാള സിനിമാപ്രേമികളുടെ പ്രിയ താരം കലാഭവന്‍ ഷാജോണും ചലച്ചിത്ര സംവിധാന രംഗത്തേയ്ക്ക് ചുവടുവെയ്ക്കുന്നു. 'ബ്രദേഴ്‌സ് ഡേ' എന്നതാണ് ആദ്യ ചിത്രം. പൃഥിരാജ് സുകുമാരനാണ് ചിത്രത്തിലെ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പുതിയ സിനിമയുടെ പ്രഖ്യാപനം പൃഥിരാജ് തന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെ പങ്കുവെച്ചു. ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നതും കലാഭവന്‍ ഷാജോണ്‍ തന്നെയാണ്. രസകരമായ ഒരു ചിത്രമാണ് 'ബ്രദേഴ്‌സ്...

പ്രേക്ഷകര്‍ക്ക് പ്രതീക്ഷയേകി ‘ഡ്രാമ’യുടെ പുതിയ പോസ്റ്റര്‍

മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ നായകനായെത്തുന്ന പുതിയ ചിത്രമാണ് 'ഡ്രാമ'. ചിത്രത്തിന്റെ പുതിയ പോസ്റ്ററും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. മോഹന്‍ലാല്‍ തന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് 'ഡ്രാമ'യുടെ പുതിയ രണ്ട് പോസ്റ്ററുകള്‍ക്കൂടി പങ്കുവെച്ചത്. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററിനു മികച്ച പ്രതികരണമാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ ലഭിച്ചത്. പുതിയ പോസ്റ്ററുകള്‍ക്കും മികച്ച പ്രേക്ഷകസ്വീകാര്യത ലഭിക്കുന്നുണ്ട്. രഞ്ജിത്താണ് ചിത്രത്തിന്റെ സംവിധായകന്‍. രഞ്ജിത്ത്...

‘വൈറസ്’ എന്ന സിനിമയില്‍ നിന്നും കാളിദാസ് ജയറാം പിന്‍മാറി

നിപ്പ വൈറസ് പ്രമേയമാക്കി ആഷിഖ് അബു സംവിധാനം ചെയ്യുന്ന 'വൈറസ്' എന്ന ചിത്രത്തില്‍ നിന്നും കാളിദാസ് ജയറാം പിന്‍മാറി. കാളിദാസിന് പകരം ശ്രീനാഥ് ഭാസിയാണ് ആ കഥാപാത്രത്തെ അവതരിപ്പിക്കുക എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ആഷിഖ് അബുവാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. രേവതി, ആസിഫ് അലി, പാര്‍വതി, റിമ കല്ലിങ്കല്‍, ടൊവിനോ തോമസ്, രമ്യ നമ്പീശന്‍, ചെമ്പന്‍...

Latest News

പാദങ്ങളിലെ കറുത്തപാടും വരണ്ട ചർമ്മവും ഇല്ലാതാക്കാൻ ചില പൊടികൈകൾ

തണുപ്പ് കാലമായാൽ പലർക്കും കാൽ പാദങ്ങളിലെ തൊലി പോകുന്നതും വിണ്ടുകീറുന്നതുമൊക്കെ സ്ഥിരം പ്രശ്നമാണ്. അല്പമൊന്ന് ശ്രദ്ധിച്ചാൽ ഒരുപരിധിവരെ കാൽ പാദങ്ങളെ സുന്ദരമായിത്തന്നെ നിലനിർത്താം. പാദ സംരക്ഷണത്തിന്...