social media viral post

പാട്ടുപോലെ ശ്രദ്ധ നേടി ഭാവഗായകന്‍റെ പുതിയ ലുക്കും- ചിത്രങ്ങള്‍

പി ജയചന്ദ്രന്‍; പേര് കേള്‍ക്കുമ്പോള്‍ തന്നെ മനസ്സില്‍ സംഗീതം നിറയും. മലയാളികള്‍ക്ക് ഹൃദയത്തില്‍ നിന്നും അത്രപെട്ടെന്ന് പറിച്ചെറിയാന്‍ പറ്റുന്നതല്ല ജയചന്ദ്രന്‍ പാടുന്ന പാട്ടുകള്‍. അത്രമേല്‍ ഭാവാര്‍ദ്രമാണ് അദ്ദേഹത്തിന്റെ ആലാപനം. അതുകൊണ്ടുതന്നെയാണല്ലോ ഭാവഗായകന്‍ എന്ന് ആസ്വദകര്‍ പി ജയചന്ദ്രനെ വിശേഷിപ്പിക്കുന്നതും. ഭാവഗായകന്റെ സുന്ദരമായ ആലാപനം പോലെ ശ്രദ്ധ നേടുകയാണ് അദ്ദേഹത്തിന്റെ പുതിയ ലുക്കും. പുതിയ...

‘കാന്‍സര്‍ എന്ന് കേട്ടാല്‍ ചേട്ടന്റെ ഫോട്ടം നോക്കിക്കോളൂ’; കാന്‍സറിനോട് പോ മോനെ ദിനേശ: വൈറലായി ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റ്

കാന്‍സര്‍ എന്ന വാക്ക് ഒരല്പം നെഞ്ചിടിപ്പോടെയല്ലാതെ കേള്‍ക്കുന്നവര്‍ വിരളമാണ്. എന്നാല്‍ കാന്‍സറിനോട് പുഞ്ചിരിയോടെ പോരാടുന്ന ചുരുക്കം ചിലരുമുണ്ട്. ഇത്തരത്തിലുള്ള ഒരു പോരാട്ടത്തിന്റെ കഥയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സിജിത്ത് ഊട്ടുമഠത്തില്‍ എന്ന യുവാവ് കാന്‍സറിനോട് പോരാടുന്നത് തളരാത്ത മനസുകൊണ്ടാണ്. കാന്‍സറിന്റെ വിവിധ സ്‌റ്റേജുകളിലെ തന്റെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ ചെറുകുറിപ്പോടെ സിജിത് പങ്കുവെയ്ക്കുന്നു. "ഒരു...

അമ്മ പരീക്ഷ എഴുതുമ്പോള്‍ കൈക്കുഞ്ഞിനു കാവലായ് ഒരു പോലീസ് ഉദ്യാഗസ്ഥന്‍; ചിത്രം ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാവുകയാണ് കൈക്കുഞ്ഞിനെ താലോലിക്കുന്ന ഒരു പോലീസ് ഉദ്യോഗസ്ഥന്റെ ചിത്രം. നിരവധിപേരാണ് ഈ ചിത്രം സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവെയ്ക്കുന്നത്. പരീക്ഷ എഴുതാന്‍പോയ സ്ത്രീയുടെ കുഞ്ഞിനെയാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരന്‍ താലോലിക്കുന്നത്. തെലുങ്കാനയിലെ മെഹ്ബുബനഗറിലായിരുന്നു ആരുടെയും ശ്രദ്ധ പിടിച്ചെടുക്കുന്ന സംഭവം. മുസാപെട്ട് പോലീസ് സ്‌റ്റേഷനിലെ ഹെഡ് കോണ്‍സറ്റബിളാണ് മുജീബ് ഉര്‍ റഹ്മാന്‍ എന്ന ഈ പോലീസുകാരന്‍. എസ്‌സിടിപിസി എക്‌സാം ഡ്യൂട്ടിക്കെത്തിയതായിരുന്നു...

നഖങ്ങളില്‍ വിരലുകള്‍; അത്ഭുതപ്പെടുത്തും ഈ നെയില്‍ ആര്‍ട്ട്: വീഡിയോ കാണാം

മുടിയിലും മുഖത്തുമെല്ലാം പരീക്ഷണങ്ങള്‍ നടത്തുന്നവര്‍ പണ്ടു മുതല്‍ക്കെ നിരവധിയാണ്. അടുത്തകാലത്ത് നഖങ്ങളിലെ പരീക്ഷണങ്ങളും ഫാഷന്‍ ലോകം ഏറ്റെടുത്തു. കൈയിലെയും കാലിലെയുമെല്ലാം നഖങ്ങള്‍ മോടികൂട്ടുന്ന നെയില്‍ ആര്‍ട്ടുകള്‍ സാമൂഹ്യമാധ്യമങ്ങളിലും തരംഗമാണ്. കാഴ്ചക്കാരെ അത്ഭുതപ്പെടുത്തുന്ന ഒരു നെയില്‍ ആര്‍ട്ടാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുന്നത്. നെയില്‍ സണ്ണി എന്ന ഇന്‍സ്റ്റഗ്രാം പേജില്‍ പോസ്റ്റ് ചെയ്ത നെയില്‍ ആര്‍ട്ട് ഇതിനോടകംതന്നെ...

എഡിസണ്‍ തുരുത്തില്‍ വീണ്ടും ‘തീവണ്ടി’ ടീം: ഗോത്രഗാനം ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

ടോവിനോ തോമസ് നായകനായെത്തുന്ന 'തീവണ്ടി' എന്ന ചിത്രത്തിലൂടെ മലയാളികള്‍ നെഞ്ചിലേറ്റിയ ഒരു സ്ഥലമുണ്ട് എഡിസണ്‍ തുരുത്ത്. ഇപ്പോഴിതാ എഡിസണ്‍ തുരുത്ത് സാമൂഹ്യമാധ്യമങ്ങളില്‍ വീണ്ടും തരംഗമാകുന്നു. എഡിസണ്‍ തുരുത്തില്‍ ഗോത്രഗാനം പാടി തീവണ്ടിയുടെ വിജയം ആഘോഷിക്കുകയാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍. സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത ആഹ്ലാദപ്രകടനം ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. ഡ്രമ്മടിച്ചും തകിലുകൊട്ടിയുമൊക്കെയാണ് ഇവര്‍ ഗോത്രഗാനം പാടുന്നത്. ചെറിയൊരു കുറിപ്പോടുകൂടിയാണ്...

കുസൃതിച്ചിത്രങ്ങള്‍ പങ്കുവെച്ച് സാനിയ മിര്‍സ; ഏറ്റെടുത്ത് ആരാധകര്‍

ടെന്നീസ് കായികലോകത്തെ ഇതിഹാസതാരം സാനിയ മിര്‍സയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ തരംഗം. തന്റെ ജീവിതത്തിലെ ചില കുസൃതിത്തരങ്ങളുടെ രസകരമായ വീഡിയോകളും ചിത്രങ്ങളുമാണ് സാനിയ മിര്‍സ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചത്. സാനിയ മിര്‍സയുടെയും ക്രിക്കറ്റ്താരം ശുഐബ് മാലിക്കിന്റെയും ആദ്യത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പും പ്രതീക്ഷകളും ആരാധകര്‍ നേരത്തെ പങ്കുവെച്ചിരുന്നു. ഒക്ടോബറിലാണ് ഇരുവരും കുഞ്ഞിന്റെ ജനനം പ്രതീക്ഷിച്ചിരിക്കുന്നത്. ഇതിനിടെയാണ് ജീവിതത്തിലെ...

Latest News

സൈലം ലേണിംഗ് ആപ്പ് കെമിസ്ട്രി ഡിപ്പാർട്ട്മെന്റ് തലപ്പത്ത് ചുമതലയേറ്റ് കേരളത്തിലെ മെഡിക്കൽ – എഞ്ചിനീയറിംഗ് എൻട്രൻസ് ട്രെയിനർ വേൽമുരുകൻ മാഷ്

കേരളത്തിലെ മെഡിക്കൽ - എഞ്ചിനീയറിംഗ് എൻട്രൻസ് ട്രെയിനർമാരിൽ പ്രശസ്തനായ വേൽമുരുകൻ സൈലം ലേണിംഗ് ആപ്പിൻ്റെ കെമിസ്ട്രി ഡിപ്പാർട്ട്മെന്റ് ഹെഡ് ആയി ചുമതലയേറ്റു. 30 വർഷമായി എൻട്രൻസ് കോച്ചിംഗ്...